Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കന്‍ ആഭ്യന്തര വിമാന യാത്രക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുന്നു   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: അമേരിക്കയിലെ ആഭ്യന്തര വിമാന യാത്രകള്‍ക്ക് ഐഡന്റിറ്റി ആയി പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുന്നു. അടുത്ത വര്‍ഷം 2018 ജനുവരി 01 മുതലാണ് ഈ നിയമം പ്രാബ്യത്തില്‍ വരുന്നത്. അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും ഇത് നിര്‍ബന്ധമാണ്. ഇപ്പോള്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് ഡ്രൈവിംങ്ങ് ലൈസന്‍സ് അല്ലെങ്കില്‍ മറ്റ് രേഖകള്‍ ഐഡന്റിറ്റി ആയി അനുവദിച്ചിരുന്നു.

ഈ നിയമം മാറ്റി ഐഡന്റിറ്റി ആയി പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുന്ന വിവരം അമേരിക്കന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക}രിറ്റി അഡ്മിനിസ്‌ട്രേഷനെ ഉദ്ധരിച്ച് ഫ്രാങ്ക്ഫര്‍ട്ട് അമേരിക്കന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ചില സംസ്ഥാനങ്ങള്‍ ഈ നിയമം നടപ്പാക്കുന്നതിന് സാവകാശം ചോദിച്ചിട്ടുണ്ടെ ങ്കിലും, അനുവാദം ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക}രിറ്റി അഡ്മിനിസ്‌ട്രേഷനില്‍ നിന്നും ലഭിക്കുമെന്ന് ഉറപ്പില്ല. അതുപോലെ അമേരിക്കന്‍ ഇമിഗ്രേഷന്‍ ഉള്ള എല്ലാവരും എപ്പോഴും പാസ്‌പോര്‍ട്ട് എപ്പോഴും കൈയില്‍ നിര്‍ബന്ധമായും കൊണ്ട ് നടക്കണം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code