Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രണയമുദ്ര (കവിത: സന്തോഷ് ആര്‍ പിള്ള)

Picture

കടല്‍ത്തിരമാലകള്‍ അലയടിക്കും പോലെ നിന്റെ കാല്‍ച്ചിലങ്കനാദം
എന്‍ ഹൃദയധമനിയില്‍ തട്ടി
ഞാനൊരു നൂലില്ലാപ്പട്ടം പോലെ
ആകാശത്തുയര്‍ന്നു നില്‍ക്കും ..
നിന്റെ കൈവിരലുകളിലെ നടനമുദ്രയാല്‍ എന്റെ മനസ്സു കീഴ്‌പ്പെടുത്തി നീ
കാല്‍ച്ചിലങ്കയാല്‍ എന്‍ മനസ്സില്‍ താളം ചവിട്ടുമ്പോള്‍ ഞാന്‍ നിനക്കായ് പാടിടാം

"പ്രിയസഖി നീ നിന്റെ
പ്രണയ മുദ്രകളാല്‍ എന്നെ വിളിച്ചുണര്‍ത്തി .
നിന്റെ കാല്‍ച്ചിലമ്പുകള്‍ കിലുങ്ങി
പ്രപഞ്ചം മയങ്ങി .
നിലാവ് പോലും മതി മറന്നു .
നിന്റെ ചടുല താളം മണ്ണിന്‍ മനസ്സില്‍ പുതിയ നാമ്പുകള്‍ മുളപൊട്ടി.
മാമലമേലെ നിന്നൊരമ്പിളി നിന്റെ നടനത്തില്‍ സ്വയം മറന്നു
നിന്നെ പുണരാന്‍ കൊതിക്കുന്നു
മഞ്ഞുനീര്‍ കണങ്ങള്‍
പ്രണയമൊരു ഗാനമോമനേ
തവ രാഗ ഭാവിതം
മനസ്സില്‍ നവ്യ ഭാവന സൂനം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code