Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചിലമ്പ് 2017 ഫ്‌ലയര്‍,റാഫിള്‍,ഫുഡ് കൂപ്പണ്‍ എന്നിവ റിലീസ് ചെയ്തു

Picture

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്റെ ഓണം ഈദ് സംഗമത്തിന്റെ (ചിലമ്പ് 2017) ഫ്‌ലയര്‍,റാഫിള്‍,ഫുഡ് കൂപ്പണ്‍ എന്നിവ റിലീസ് ചെയ്തു .പ്രസിഡന്റ് ബി എസ് പിള്ളൈയുടെ അധ്യക്ഷതയില്‍ അബ്ബാസിയ സാരഥി ഹാളില്‍
(15/10/2017) ഞായറാഴ്ച കൂടിയ നിര്‍വാഹകസമിതി യോഗത്തില്‍ അസ്സോസിയേഷന്റെ
രക്ഷാധികാരി ചാക്കോ ജോര്‍ജ് കുട്ടി വൈസ് പ്രസിഡണ്ട് ക്രിസ്റ്റഫര്‍ ഡാനിയലിനു
നല്‍കികൊണ്ട് വിതരണോല്‍ഘാടനം നിര്‍വഹിച്ചു.

നവംബര്‍ 10 വെള്ളിയാഴ്ച കേരളാ ആര്ട്ട് സര്‍ക്കിള്‍ (പോപ്പിന്‍സ് ഹാളിനു സമീപം)അബ്ബാസിയയില്‍ വച്ച് നടക്കുന്ന ഓണം ഈദ് സംഗമത്തില്‍ വിവിധ
കലാപരുപാടികളോടൊപ്പം കുവൈറ്റില്‍ ആദ്യമായി കേരളത്തിലെ നാടന്‍ പാട്ടിന്റെ യുവതമ്പുരാന്‍ ശ്രി ബാനര്‍ജിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ടുംദൃശ്യാവിഷ്‌കാരവും ഉണ്ടായിരിക്കും.

യോഗത്തില്‍ വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍, ബിനു ചേമ്പാലയം,ഷാജി പി
ഐ,സുനില്‍ എസ് എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു.

ജനറല്‍ സെക്രട്ടറി വിപിന്‍ മങ്ങാട്ട് സ്വാഗതവും ട്രഷറര്‍ ഷിബു ചെറിയാന്‍ കൃതജ്ഞതയും
രേഖപ്പെടുത്തി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code