Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പെണ്ണും പൊന്നും (കവിത: ചേറുശ്ശേരി അനിയന്‍ വാര്യര്‍)

Picture

പെണ്ണുകാണാന്‍ വന്നനേരം
പൊന്നണിഞ്ഞുനിന്ന
പെണ്ണിനെയോ കണ്ടതു ഞാന്‍
പൊന്നിനേയോ ... ആവോ !

പെണ്ണിലാണോ പൊന്നിലാണോ
കണ്ണുടക്കീതേതില്‍ ?
ഗാന്ധിയല്ല , ത്യാഗിയല്ല
നീയതാദ്യം ഓര്‍ക്ക് .

പെണ്ണുവില കുറഞ്ഞാലും
പൊന്നുവില കൂടൂലോ !
വയസ്സിന്‍റെ ഭാരമൊന്നും
പൊന്നിനില്ല , കേട്ടോ .

കെട്ടിയത് പെണ്ണിനെയോ
പൊന്നിനേയോ ആകാം !
രണ്ടിനൂണ്ട് സ്വന്തമായ
മോഹവില ... എന്നും .

പെണ്ണുവേണ്ട , പൊന്നുമതി
കശ്മലന്മാര്‍ ചൊല്ലും .
പെണ്ണുമില്ല , പൊന്നുമില്ല
ഒന്നുമില്ല , കോന്താ

പൊന്നില്ലാത്ത പെണ്ണുവേണോ
വേണമെങ്കില്‍ ചൊല്ല്
ആശ്രമത്തില്‍ സ്വാമിയെഞാന്‍
ഇപ്പോള്‍തന്നെ കാണാം

(വേണമെങ്കില്‍ കത്തയക്കാം
മോളില്‍നോക്കിനിന്നോ ...
മണ്ടന്‍റെ, യീ , മണ്ടയിന്ന്
തച്ചുടക്കും ഈ ഞാന്‍ )

C. S. Sankara Warrier, Anubhuti Cherussery



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code