Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ മെട്രോ റീജിയന്‍ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 21-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Picture

ന്യൂയോര്‍ക്ക്: ഫോമ മെട്രോ റീജണല്‍ കണ്‍വന്‍ഷനും, ഫോമ ജനറല്‍ബോഡിയും 2017 ഒക്‌ടോബര്‍ 21-നു ശനിയാഴ്ച ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വച്ചു വിവിധ കലാപരിപാടികളോടുകൂടി നടത്തപ്പെടുന്നു. രാവിലെ 10 മണിക്ക് ജനറല്‍ബോഡി ആരംഭിക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനം മലയാള ചലച്ചിത്രവേദിയിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ സിദ്ധിഖ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നതാണ്.

ഫോമയുടെ ദേശീയ നേതാക്കന്മാര്‍ പങ്കെടുക്കുന്ന മീറ്റിംഗില്‍ ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ് എന്നിവര്‍ സംസാരിക്കുന്നതാണ്. തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസ്, ജനറല്‍ കണ്‍വീനര്‍ സജി ഏബ്രഹാം എന്നിവര്‍ അറിയിച്ചു. കണ്‍വന്‍ഷന്‍ വിജയകരമാക്കുവാന്‍ എല്ലാ ഫോമ അനുഭാവികളും വന്നു സംബന്ധിക്കണമെന്നു റീജിയണല്‍ വൈസ് പ്രസിഡന്റ് വര്‍ഗീസ് കെ. ജോസഫ്, ജനറല്‍ സെക്രട്ടറി ചാക്കോ കോയിക്കലേത്ത്, ട്രഷറര്‍ മാത്യു തോമസ് എന്നിവര്‍ അറിയിച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code