Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കൂടുതല്‍ അമേരിക്കന്‍ ഓണ വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്   - വിനോദ് കൊണ്ടൂര്‍ ഡേവിഡ്

Picture

ന്യൂയോര്‍ക്ക്: നേരോടെ, നിര്‍ഭയം, നിരന്തരം, വാര്‍ത്തകളായാലും എന്റെര്‍ടെയ്ന്‍മെന്റ് പരിപാടികളായാലും, ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യാനെറ്റില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 (ന്യൂയോര്‍ക്ക് സമയം) മണിക്ക് ഡിഷ് നെറ്റ് വര്‍ക്കിലും, ഐ.പി.ടി.വി. സിസ്റ്റത്തില്‍ 8 മണിക്കും (ന്യൂയോര്‍ക്ക് സമയം) പ്രക്ഷേപണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പില്‍ ഈയാഴ്ച്ച, അമേരിക്കയിലെ വിവിധ മലയാളി പ്രസ്ഥാനങ്ങളുടെ ഓണാഘോഷ പരിപാടികളുടെ പ്രശക്ത ഭാഗങ്ങള്‍ ലോക മലയാളികള്‍ക്കായി കാഴ്ച്ചവെക്കുന്നു.

ഓണത്തോട് അനുബന്ധിച്ചു ഇലിനോയിസ് സംസ്ഥാനത്തെ ചിക്കാഗോയിലെ 40 വര്‍ഷം പിന്നിട്ട കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ ഓണാഘോഷ പരിപാടികളും, 40 ആം വാര്‍ഷിക ആഘോഷങ്ങളുടെ പ്രശക്ത ഭാഗങ്ങളും, കേരളാ സാമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്, മലയാളി അസ്സോസിയേഷന്‍ ഓഫ് ഫിലാഡല്‍ഫിയ, ഒരുമ, ഗീതാമണ്ഡലം ചിക്കാഗോ, തുടങ്ങി ഒട്ടനവധി സംഘടനകളുടെ ഓണാഘോഷ പരിപാടികള്‍ ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ വിവിധ സംഘടനകള്‍ ഒരുമിച്ച് കൂടി നടത്തിയ ഓണം ശ്രദ്ധേയമായി. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code