കൊച്ചി: കേരളത്തിലെ പ്രമുഖ ബിസിനസ് സംരംഭമായ ഡോക്സ്പോട്ടും (ഐ3 ടെക്നോളജി), നോര്‍ത്ത് അമേരിക്കയിലെ മലയാളി അസോസിയേഷനായ ഫൊക്കാനയും ചേര്‍ന്ന് വില്ലേജ് അഡോപ്ഷന്‍ പദ്ധതിക്ക് തുടക്കംകുറിച്ചു. മലയോര ഗ്രാമമായ കുട്ടമ്പുഴയാണ് പദ്ധതിക്കായി തെരെഞ്ഞെടുത്തിരിക്കുന്നത്. കോതമംഗലം എം.എല്‍.എ ആന്റണി ജോണ്‍, ഫൊക്കാന അസോസിയേഷന് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം കൊടുക്കുന്ന പദ്ധതി വൈകാതെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നതാണ്.
വില്ലേജ് ഡിജിറ്റലൈസേഷന്റെ ഭാഗമായി വില്ലേജിലെ മുഴുവന്‍ ജനങ്ങളുടേയും ആരോഗ്യ സംരക്ഷണ്തിനായി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുമെന്നു ഡോക്സ്പോട്ട് അറിയിച്ചു. ഇതിനായി ഡോക്സ്പോട്ട് ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തി ജനങ്ങളുടെ ഇ.സി.ജി, പള്‍സ്, യൂറിന്‍, പ്രഷര്‍, ഷുഗര്‍ എന്നിവ സൗജന്യമായി പരിശോധിക്കുന്നതാണ്. ഗ്രാമഭംഗി നിറഞ്ഞ കുട്ടമ്പുഴ വില്ലേജ് അഡോപ്ഷന്‍ പദ്ധതിയിലൂടെ വികസനത്തിന്റെ പാത പിന്തുടരുകയാണ്. ആരോഗ്യ രംഗത്ത് ഈ പദ്ധതി കുട്ടമ്പുഴയെ വന്‍ വളര്‍ച്ചയില്‍ എത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.
Comments