സ്പെല്ലിംഗ് ബീ മല്‍സരത്തില്‍ മലയാളി ജോയല്‍ ജോയി വിക്ടോറിയായില്‍ ഒന്നാം സ്ഥാനത്ത്. - ജോസ്. എം. ജോര്‍ജ്
മെല്‍ബണ്‍ :വിക്ടേറിയാ സംസ്ഥാനത്ത് എട്ടാം ക്ലാസ്സിനെ അടിസ്ഥാനമാക്കി നടത്തിയ സ്പെല്ലിംഗ് ബീ മല്‍സരത്തില്‍ മലയാളി ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഹാം റ്റണ്‍ പാര്‍ക്ക് കില്ബെറി വാലി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ജോയല്‍ ജോയി കിടകന് ആണ് വിജയിച്ചത്.
അവസാന മല്‍സരത്തില്‍ ഒന്‍പത് പേരില്‍ നിന്നാണ് ജോയല്‍ തെരഞ്ഞെടുക്കപ്പെടുന്നത്.മറ്റ് ഇന്ത്യാക്കാരാരും മല്‍സരരംഗത്ത് ഇല്ലായിരുന്നു. തൃശൂര്‍ പാവറട്ടി സ്വദേശിയായ ജോസഫ് ജോയി കിടങ്ങന്റെയും ബിന്ദുവിന്റെയും മകനാണ് ജോയല്‍.കഴിഞ്ഞ വര്‍ഷം നടന്ന മല്‍സരത്തില്‍ മുമ്പില്‍ എത്തിയിരുന്നു.
Comments