Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന വിമന്‍സ് ഫോറം ന്യൂജേഴ്സി ചാപ്റ്റര്‍ കമ്മ്യൂണിറ്റി സര്‍വീസ് നടത്തി   - ശ്രീകുമാര്‍ ഉണ്ണിത്താന്‍

Picture

സെപ്റ്റംബര്‍ ഒന്‍പതിന് ഫൊക്കാന വിമന്‍സ് ഫോറം ന്യൂ ജേഴ്സി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കമ്മ്യൂണിറ്റി സര്‍വീസ് വന്‍വിജയമായി . ന്യൂ ജേഴ്സിയിലെ ഹില്‍ സൈഡില്‍ ലുള്ള കമ്മ്യൂണിറ്റി ഫുഡ്ബാങ്കില്‍ രാവിലെ എട്ടുമണി മുതല്‍ പന്ത്രണ്ടു മണിവരെ വിവിധ മേഖലകളില്‍ വളണ്ടിയര്‍ സര്‍വീസ് നടത്തിയാണ് ഫൊക്കാന വിമന്‍സ് ഫോറം സാമുഹ്യ പ്രവര്‍ത്തനം നടത്തിയത്.

ഫൊക്കാന വിമന്‍സ് ഫോറം ന്യൂ ജേഴ്സി ചാപ്റ്റര്‍ ചെയര്‍പേഴ്‌സണ്‍ ഡോ. സുജാ ജോസ്, മഞ്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റീ രാജു കെ ജോയി, ജോസ് കെ ജോയി , മഞ്ച് പ്രസിഡന്റ് സജി മോന്‍ ആന്റണി, ജോയിന്റ് സെക്രട്ടറി രഞ്ജിത് പിള്ള തുടങ്ങിയവരോടൊപ്പം ഫോകാനയുടെയും ങഅചഖ ന്റെയും ന്യൂ യോര്‍ക്കിലെയും ന്യൂ ജേഴ്‌സിയില്‍ നിന്നും നിരവധി ആളുകള്‍ പങ്കെടുത്ത്. മുതിര്‍ന്നവരോടൊപ്പം ജെറിന്‍ തടത്തിലിന്റെ നേതൃത്വത്തില്‍ കൊച്ചുകുട്ടികളും തങ്ങളുടേതായ സാമുഖ്യ സേവനം കാഴ്ച വെച്ചു.

മനുഷ്യന് സഹജീവിയോട് കാരുണ്യം വേണം.അവന്റെ ജീവല്‍ പ്രശ്നങ്ങളെ കുറിച്ച് അറിവുണ്ടാകണം,അവന്റെ കുറവുകളെ നികത്തുവാന്‍ നമുക്ക് സാധിക്കണം.
ഇത്തരത്തിലുള്ള സാമുഖ്യ സേവനം ഓരോ കമ്മ്യൂണിറ്റിയുടെയും നിലനില്‍പ്പിനു ആവശ്യമാണെന്നു ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു . ഫൊക്കാന വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്, ജനോപകരപ്രതമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വിമന്‍സ് ഫോറം എന്നും മുന്‍ഗണന നല്‍കുമെന്ന് വിമന്‍സ് ഫോറം ഭാരവാഹികളായ
ലീലാ മാരേട്ടും,ഡോ. സുജാ ജോസും അറിയിച്ചു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code