Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രണയസമാഗമം (കവിത: നിഷ ഉണ്ണി)

Picture

ഇലച്ചാർത്തുകളെ ഈറനണിയിച്ച് മഞ്ഞുതുളളികൾ തിളങ്ങി നിന്നു.അതിലൂടെ കടന്നു പോയ കാറ്റിനും കുളിർ ചൂടിക്കാതിരിക്കുവാനായില്ല.
മഞ്ഞുകാറിനാൽ പാതിമറയ്ക്കപ്പെട്ട
നിലാവിൻ മുഖം മിഴികൾ പാതികൂമ്പിയൊരു പെണ്ണിനേപോൽ തോന്നിച്ചു.
 
   നേർത്തൊരു പുഞ്ചിരിയോടെ നിൻറെ
മുഖത്തേയ്ക്കു നോക്കും നേരം നിൻറെ കണ്ണുകൾ എന്നെ കവർന്നിരുന്നു.കണ്ണുകളാലുളള എൻറെ
ചോദ്യത്തിനു മറുപടിയായി ഒരു പുഞ്ചിരി സമ്മാനിച്ചു ദൃഷ്ടി നീ വീണ്ടും മഞ്ഞുകാറിലൊളിച്ച നിലാവിനെ തിരയുവാൻ തുടങ്ങുമ്പോൾ എൻറെ കൈകളെ നിൻ ചൂടുകരങ്ങൾക്കുളളിലൊതുക്കിയിരുന്നു.
 
 പിന്നീടുളള ഓരോ നിമിഷവും കുളിരു കൂടിക്കൊണ്ടിരുന്നു.ശരീരത്തെ തണുപ്പ്
കീഴടക്കിത്തുടങ്ങിയിരിക്കുന്നു.ചുണ്ടുകൾ വരണ്ടൂ വിറകൊളളവെ നമ്മുടെ നിശ്വാസങ്ങൾ അലിഞ്ഞു ചേർന്നിരുന്നു
ശരീരങ്ങളെ ചൂടുപിടിപ്പിച്ച് വികാരങ്ങൾ
അലയടിച്ചുയരവെ നീഹാരത്തെ നോക്കി ചിരിച്ചൂ..നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുതുളളികൾ.ഉൾപ്രേരണകളുടെ സമാഗമസമാപ്തിയിൽ ആ രാവിൽ
നിദ്രയെ പുല്കുമ്പോൾ ഒരിക്കലും 
വിട്ടകലാതിരിക്കുവെന്നോണം നിൻറെ  കരങ്ങളെ ചേർത്തണച്ചിരുന്നു.
 
 ഓർക്കുന്നുവോ ഇന്നും? ഇന്നീ രാവിലെ ആദ്യമഞ്ഞുതുളളി എൻറെ  മാറിൽ വീണിട്ടും ആ കുളിരെനിക്കു അനുഭവപ്പെടുന്നില്ല.അന്നു നാണത്താൽ ചിരിച്ചവർ ഇന്നെന്നിൽ വീണുടഞ്ഞു കരയുന്നു.നിൻറെ  തണുത്തുവിറച്ച ചുണ്ടുകൾക്കു ചൂടു പകരുവാൻ ഇന്നെനിക്കാവില്ല.നിനക്കായി  ഒരു ചുടു നിശ്വാസം പോലും എന്നിൽ അവശേഷിക്കുന്നില്ല.ഞാൻ നിന്നെ കാണുന്നു,ജാലകത്തിനരുകിൽ  ഇപ്പോഴും നീ എന്നെ നോക്കുന്നതും.എന്തിനാണു ആ മിഴികൾ നിറയുന്നത്?
 
നീ കാണുന്നുണ്ടോ നമ്മുടെ പാരിജാതം പൂവിട്ടിരിക്കുന്നത് .എത്ര മലരുകളാണതിൽ.നല്ല സുഗന്ധം  പടർന്നിട്ടുണ്ട്.എൻറെ  ഇഷ്ടങ്ങൾ നിന്നോളം മനസ്സിലാക്കിയതാരും തന്നെയില്ല.ഞാനീ പൂങ്കാവിൽ തനിയെ ...
 
പറഞ്ഞപോലെ ഈ പൂങ്കാവനം ഞാൻ പൂക്കളാൽ അലങ്കരിച്ചിരിക്കുന്നു.നീ വരാമെന്നു പറഞ്ഞ സമയം ആഗതമായിരിക്കുന്നു..അതേ ഞാൻ കേൾക്കുന്നു ആരുടേയോ കരച്ചിൽ മക്കളുടേതല്ലേ...കാത്തിരുപ്പുകൾക്കൊടുവിൽ നീ എൻറെയരികിൽ...
 
ഒടുവിലിന്നു ആകാശവും ഭൂമിയും മഴമേഘങ്ങൾ നല്കിയ മഴക്കുപ്പായം നെയ്തു തുടങ്ങി.കുപ്പായമണിഞ്ഞ ഭൂമിപ്പെണ്ണിൻറെ താപമെല്ലാം കുളിരെടുത്തു.നിൻറെ  ആഗ്രഹം പോലെ നമുക്കാ അമ്പോറ്റിക്കുന്നിൻറെ നെറുകയിലേയ്ക്കുപോകാം .ആ കുപ്പായത്തിലൊന്നു നമുക്കുമണിയാം..



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code