Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്ലാനായ ദൈവാലത്തിലെ പാര്‍ക്കിങ് ലോട്ട് വികസന പദ്ധതിയുടെ ഫണ്ട് റെയിസിങ് പുരോഗമിക്കുന്നു

Picture

ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെ മേരീസ് ക്‌നാനായ ദൈവാലത്തിലെ പാര്‍ക്കിങ് ലോട്ട് വികസന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വേണ്ടുന്ന എല്ലാ അനുമതികളും ബന്ധപ്പെട്ട മേഖലയില്‍ നിന്നും (ComED, village of morton grove, MWRD) ലഭിച്ചിട്ടുണ്ടെന്ന് പാര്‍ക്കിങ് ലോട്ട് വികസന പ്രോജക്റ്റിന്റെ ചെയര്‍മാന്‍ തമ്പി വിരുത്തിക്കുളങ്ങര അറിയിച്ചു. ആസന്ന മായിരിക്കുന്ന ശൈതൃ കാലത്തെ മഞ്ഞു വീഴ്ചക്ക് മുമ്പേ തന്നെ നിര്‍മ്മാണം പൂര്‍ത്തികരിക്കേണ്ടതിന് സെപ്തംബര്‍ അവസാനവാരത്തോടു കൂടി ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്നും, ഒരു മാസത്തെ കാലയളവിനുള്ളില്‍ നിര്‍മമാണം പൂര്‍ത്തികരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഏകദേശം മൂന്നരലക്ഷം ഡോളറിന്റെ നിര്‍മ്മാണ ചിലവ് പ്രതീക്ഷിക്കുന്ന ഈ വമ്പന്‍ പ്രോജക്റ്റിന്റെ ആദ്യ ദിനത്തില്‍ നടത്തിയ ഫണ്ട് കളക്ഷനില്‍ തന്നെ ഒന്നേകാല്‍ ലക്ഷം ഡോളറിന്റെ ഓഫറുകള്‍ ലഭിക്കുകയുണ്ടായി. സഹായഹസ്തവുമായി ജനം എന്നും മുന്‍നിരയിലുണ്ടെന്നും ഇനിയും സമാഹരിക്കാനുള്ള തുക എത്രയുംപെട്ടന്ന് കളക്റ്റചെയ്യുവാന്‍ സാധിക്കുമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ടന്ന് ഫണ്ട് റെയിസിങ് കോ.ചെയര്‍പേഴ്‌സന്‍സായ പോള്‍സണ്‍ കുളങ്ങര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ് എന്നിവര്‍ അഭിപ്രായപ്പെട്ടു, രണ്ടായിരത്തിലധികം വരുന്ന ജനങ്ങള്‍ക്ക് വിശേഷ ദിനങളിലും അല്ലാതെയും പാര്‍ക്കിങ് സൗകര്യം ആവശ്യമായി വന്നിരിക്കുന്ന സാഹചര്യത്തിലും അതുപോലെ ഇതര സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ പ്രയോജനപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ദൈവാലയത്തിന് വിശാലമായൊരു പാര്‍ക്കിങ് സൗകര്യം വളരെ അത്യന്താപേക്ഷിതമാണ്. ആയതിനാല്‍ ഈ പാര്‍ക്കിങ് ലോട്ട് വികസനപദ്ധതിയുടെ പൂര്‍ണ്ണ വിജയത്തിന് ഇടവകയിലെ മുഴുവന്‍ ജനങ്ങളുടെയും സഹായ സഹകരണം ആവശ്യമാണന്ന് ഇടവക വികാരി മോണ്‍.തോമസ് മുളവനാല്‍, അസി.വികാരി ഫാ.ബോബന്‍ വട്ടീബുറത്ത് എന്നിവര്‍ അഭിപ്രായപ്പെട്ടു. ടിറ്റോ കണ്ടാരപ്പള്ളി, സിബി കൈത്തക്കത്തൊട്ടിയില്‍, ജോയിച്ചന്‍ ചെമ്മാച്ചേല്‍, ടോണി കിഴക്കേക്കുറ്റ്. സ്റ്റീഫന്‍ ചൊളളമ്പേല്‍ , ജെയിംസ് മന്നാകുളത്തില്‍ .ബിനോയി പൂത്തറയില്‍, ബിജു കിഴക്കേക്കുറ്റ്, സൈമണ്‍ ചക്കാലപ്പടവില്‍, ജോണ്‍ പാട്ടപ്പൊതി. പീറ്റര്‍ കുളങ്ങര, സാബു തറത്തട്ടേല്‍, റോയി നെടുംച്ചിറ, ബൈജു കുന്നേല്‍, ഷാജി എടാട്ട് എന്നിവരും ഈ പദ്ധതിയുടെ വിജയ സാക്ഷാല്‍കാരത്തിനായി വിവിധ മേഖലകളില്‍ നേതൃത്വം നല്കുന്നു.

സ്റ്റീഫന്‍ ചൊളളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code