Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നെടുങ്ങാടപ്പള്ളി സംഗമം ഫിലാഡല്‍ഫിയയില്‍   - ബാബു പൂപ്പള്ളി

Picture

ഫിലാഡല്‍ഫിയ: 2017-ലെ നെടുങ്ങാടപ്പള്ളി സംഗമം സെപ്റ്റംബര്‍ 30-നു ശനിയാഴ്ച രാവിലെ 11 മണിക്ക് ഫിലാഡല്‍ഫിയയിലുള്ള അതിഥി ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ച് (9321 Krewston Rd, Philadelphia, PA 19115) വിപുലമായി നടത്തപ്പെടുന്നതാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ സംഗമത്തില്‍ കൂടുതല്‍ കുടുംബങ്ങള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സംഗമത്തിന്റെ പതിമൂന്നാം കൂട്ടായ്മയാണ് ഈവര്‍ഷം ഫിലാഡല്‍ഫിയയില്‍ നടക്കുന്നത്. ഈ കാട്ടായ്മയിലേക്ക് ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, കണക്ടിക്കട്ട് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന എല്ലാ നെടുങ്ങാടപ്പള്ളിക്കാരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. നെടുങ്ങാടപ്പള്ളി ഗ്രാമത്തിലെ നിര്‍ധനരായ രോഗികള്‍ക്കും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായ കുട്ടികള്‍ക്കും, നെടുങ്ങാടപ്പള്ളി സ്കൂളിനും സാമ്പത്തിക സഹായം നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി 2005-ല്‍ ഈ സംഘടന ആരംഭിച്ചു.

നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ നെടുങ്ങാടപ്പള്ളി നിവാസികളേയും ഒത്തൊരുമിച്ച് ഒരു വന്‍ കൂട്ടായ്മ 2011-ല്‍ നെടുങ്ങാടപ്പള്ളി സ്കൂളില്‍ വച്ചു നടത്തുകയുണ്ടായി.

ഈ അറിയിപ്പ് ഒരു ക്ഷണമായി സ്വീകരിച്ച് സെപ്റ്റംബര്‍ 30-ന് ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഈ കൂട്ടായ്മയില്‍ എല്ലാ നെടുങ്ങാടപ്പള്ളി നിവാസികളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അപേക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: രവി കണ്ണംകുളം (പ്രസിഡന്റ്) 917 991 6011, തോമസ് വര്‍ഗീസ് (സെക്രട്ടറി) 646 209 0559, പോള്‍ സാമുവേല്‍ (ജോയിന്റ് സെക്രട്ടറി) 215 609 8279, ബാബു പൂപ്പള്ളി (ട്രഷറര്‍) 914 720 7891, ജേക്കബ് കോര (2017 സംഗമം കോര്‍ഡിനേറ്റര്‍) 267 977 8995.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code