Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫിലഡല്‍ഫിയ ജര്‍മ്മന്‍ ടൗണ്‍ പള്ളിയില്‍ വേളാങ്കണ്ണിമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു   - ജോസ് മാളേയ്ക്കല്‍

Picture


ഫിലഡല്‍ഫിയ: ‘ആവേമരിയ’ സ്‌തോത്രഗീതങ്ങളുടെയും, ജപമാലയര്‍പ്പണത്തിന്റെയും, രോഗശാന്തിപ്രാര്‍ത്ഥനകളുടെയും, ദൈവസ്തുതിപ്പുകളുടെയും, ‘ഹെയ്ല്‍ മേരി’ മന്ത്രധ്വനികളുടെയും ആത്മീയ പരിവേഷം നിറഞ്ഞുനിന്ന സ്വര്‍ഗീയസമാനമായ അന്തരീക്ഷത്തില്‍ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കപ്പെട്ടു. തമിഴരും, തെലുങ്കരും, കന്നടക്കാരും, ഹിന്ദിക്കാരും, മലയാളികളും ഉള്‍പ്പെടെയുള്ള വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളും, ലാറ്റിനോ ക്രൈസ്തവരും, ഹിന്ദുക്കള്‍ ഉള്‍പ്പെടെ നാനാജാതിമതസ്ഥരായ മരിയഭക്തരും കിഴക്കിന്റെ ലൂര്‍ദ്ദായ വേളാങ്കണ്ണിയില്‍ നിìം ഏഴാം കടലിനക്കരെയെത്തി സഹോദരസ്‌നേഹത്തിന്‍ നഗരമായ ഫിലാഡല്‍ഫിയായ്ക്ക് തിലകക്കുറിയായി വിരാജിക്കുന്ന ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ സ്ഥിരപ്രതിഷ്ഠനേടിയ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം വണങ്ങി ആത്മനിര്‍വൃതിയടഞ്ഞു.

വേളാങ്കണ്ണിയിലെ ആരോഗ്യ മാതാവിന്റെ തിêസ്വരൂപം സ്ഥിരപ്രതിഷ്ഠ നേടിയിരിçന്ന ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ പരിശുദ്ധകന്യാമറിയത്തിന്റെ ജനനത്തിരുനാളും, വേളാങ്കണ്ണിആരോഗ്യ മാതാവിന്റെ തിരുനാളും ഭക്തിപുരസ്സരം ആഘോഷിക്കപ്പെട്ടു. ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ രൂപതാ മുന്‍ വികാരിജനറാളൂം, മുന്‍മതബോധനഡയറക്ടറും, എം. എസ്. റ്റി. സഭയുടെ അമേരിക്കയിലെ ഡയറക്ടറുമായ റവ. ഫാ. ആന്റണി തുണ്ടത്തില്‍ തിരുക്കര്‍മ്മങ്ങള്‍ç നേതൃത്വം നല്‍കി. സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. വില്യം ജെ. ഒബ്രയിന്‍, സീറോ മലബാര്‍പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ന}യോര്‍ക്ക് ലോങ്ങ് ഐലന്‍ഡ് സെ. മേരീസ് ഇടവകവികാരി റവ. ഫാ. ജോണ്‍ മേലേപ്പുറം, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍, ഹെര്‍ഷി മെഡിക്കല്‍ സെന്റര്‍ ചാപ്ലെയിനും, സെ. ജോവാന്‍ ഓഫ് ആര്‍ക്ക് പാരീഷിലെ റസിഡന്റ് പാസ്റ്ററുമായ റവ. ഫാ. ഡിജോ തോമസ് എം.എസ്.എഫ്.എസ്., എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.
ഇംഗ്ലീഷ്, മലയാളം, സ്പാനീഷ്, ജര്‍മ്മന്‍, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ മാറിമാറി ചൊല്ലിയ ജപമാലപ്രാര്‍ത്ഥനയോടൊപ്പം നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ അകമ്പടിയോടെ വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുനടത്തിയ ഭക്തിനിര്‍ഭരമായ പ്രദക്ഷിണം മരിയഭക്തര്‍ക്കും, രോഗികള്‍ക്കും സൗഖ്യദായകമായിരുന്നു.

2012 സെപ്റ്റംബര്‍ എട്ടിനു വേളാങ്കണ്ണിമാതാവിന്റെ തിരുസ്വരൂപം മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ആഘോഷപൂര്‍വം പ്രതിഷ്ഠിക്കപ്പെട്ടതിനുശേഷം തുടര്‍ച്ചയായി ആറാംവര്‍ഷമാണ് വേളാങ്കണ്ണിമാതാവിന്റെ തിരുനാള്‍ ആഘോഷിക്കപ്പെടുന്നത്. വൈകുന്നേരം നാലുമണിക്കാരംഭിച്ച തിêനാള്‍ കര്‍മ്മങ്ങള്‍ ഏഴുമണിവരെ നീണ്ടുനിന്നു.

സീറോമലബാര്‍ ഇടവകയിലെ സെ. മേരീസ് വാര്‍ഡു കൂട്ടായ്മ നേതൃത്വം നല്‍കിയ തിരുനാള്‍ ഇന്ത്യന്‍ ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്റെയും, പൈതൃകത്തിന്റെയും, മരിയന്‍ ഭക്തിയുടെയും അത്യപൂര്‍വമായ കൂടിവരവിന്റെ മæടോദാഹരണമായിരുന്നു. സീറോമലബാര്‍ യൂത്ത് കൊയര്‍ ആലപിച്ച മരിയ ഭക്തിഗാനങ്ങള്‍ എല്ലാവരെയും ആകര്‍ഷിച്ചു. റവ. ജോണ്‍ മേലേപ്പുറം ദിവ്യബലിമധ്യേ തിരുനാള്‍ സന്ദേശം നല്‍കി. മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. വില്യം ജെ. ഒബ്രയിന്‍ എല്ലാവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്തു.

സീറോമലബാര്‍ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, കൈക്കാരന്മാരായ ഷാജി മിറ്റത്താനി, മോഡി ജേക്കബ്, റോഷിന്‍ പ്ലാമൂട്ടില്‍, ജോസ് തോമസ്, സെക്രട്ടറി ടോം പാറ്റാനിയില്‍, സെ. മേരീസ് വാര്‍ഡ് പ്രസിഡന്റ് ജയിംസ് æരുവിള, തിരുനാള്‍ കോര്‍ഡിനേറ്റര്‍ ജോസ് തോമസ് എന്നിവêടെ മേല്‍നോട്ടത്തില്‍ വാര്‍ഡു കൂട്ടായ്മ തിരുനാളിന്റെ ക്രമീകരണങ്ങള്‍ ചെയ്തു.
സെപ്റ്റംബര്‍ 9 ശനിയാഴ്ച്ച വൈകുന്നേരം നാലുമണിമുതല്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ പാശ്ചാത്യരും പൗരസ്ത്യരുമായ അനേകം മരിയഭക്തര്‍ പങ്കെടുത്തു. വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളുടെയും ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ തീര്‍ത്ഥാടനകേന്ദ്രം ഡയറക്ടര്‍ റവ. വില്യം ജെ. ഒബ്രയിന്റെ നേതൃത്വത്തില്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രമാണ് തിêനാളിനു മുന്‍കൈ എടുത്തത്.
ഭാരതീയക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്റെയും, പൈതൃകത്തിന്റെയും, മരിയന്‍ ഭക്തിയുടെയും അത്യപൂര്‍വമായ ഈ കൂടിവരവില്‍ ജാതിമത ഭേദമെന്യേ എല്ലാവരും പങ്കെടുത്ത് ആരോഗ്യമാതാവിന്റെ അനുഗ്രഹങ്ങള്‍ പ്രാപിച്ചു. കുചേല കുബേരഭേദമെന്യേയും, ഹൃദയകാഠിന്യങ്ങള്‍ക്ക് വിടനല്‍കിയും, ദീനരും, അശരണരും, തെറ്റുæറ്റക്കാരും, അഹംഭാവികളും, പശ്ചാത്തപിക്കുന്നവരും, അന്യായ പലിശക്കാരും, അവസരവാദികളും, പരദൂഷണക്കാരും ഒരേപോലെ പൊറുതി യാചിച്ചഭയം തേടിയെത്തുന്നത് മാതൃസന്നിധിയിലാണ്. ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡ് സെ. മേരീസ് ഇടവകയില്‍ നിìം 150 ല്‍ പരം മരിയഭക്തര്‍ തീര്‍ത്ഥാടനമായി വികാരി റവ. ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ നേതൃത്വത്തില്‍ തിêനാളില്‍ പങ്കെടുത്തു. ഏകദേശം 700 ഓളം മരിയഭക്തര്‍ ഈ വര്‍ഷത്തെ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന് നിര്‍വൃതിയടഞ്ഞു.
ഫോട്ടോ: ജോസ് തോമസ്

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code