Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാളി വൈദികന്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു

Picture

സന: യെമനില്‍ ഭീകരര്‍ തട്ടികൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യമന്ത്രാലയം നടത്തിയ ഇടപെടലുകളാണ് മലയാളി വൈദികന്‍െറ മോചനത്തിന് വഴിയൊരുക്കിയത്. യെമനില്‍ നിന്ന് ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സിന്‍റെ പ്രത്യേക വിമാനത്തില്‍ ചൊവ്വാഴ്ച രാവിലെ ടോം ഉഴുന്നാലിലിനെ മസ്കത്തില്‍ എത്തിച്ചു. ഒമാന്‍ സര്‍ക്കാരിന്‍െറ സംരക്ഷണയിലുള്ള അദ്ദേഹത്തെ വൈകാതെ തന്നെ കേരളത്തിലേക്ക് അയക്കുമെന്ന് അറിയുന്നു.

2016 മാര്‍ച്ച് നാലിനാണ് ഭീകരര്‍ ഫാ.ടോമിനെ തട്ടികൊണ്ടുപോയത്. നാല് കന്യാസ്ത്രീകളടക്കം 16 പേരെ വധിച്ച ശേഷമാണ് തട്ടികൊണ്ടുപോയത്. വിമത വിഭാഗത്തിന് സ്വാധീനമുള്ള മേഖലകളില്‍ ഒളിവില്‍ പാര്‍പ്പിച്ചിരുന്ന ഫാദര്‍ ടോമിനെ മോചിപ്പിക്കാന്‍ ഏറെ നാളുകളായി ശ്രമങ്ങള്‍ നടന്നുവരുകയായിരുന്നു.

സി.ബി.സി.ഐ പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവയും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും ആഴ്ചകള്‍ക്കു മുമ്പ് പ്രധാനമന്ത്രിയെക്കണ്ട് ഫാ. ടോമിന്‍െറ മോചനശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രാലയത്തിനുപുറമെ വത്തിക്കാനും മോചനത്തിനായി ശ്രമിച്ചിരുന്നു.

ദൈവത്തിന് നന്ദി: ഫാ. ടോം ഉഴുന്നാലില്‍

മസ്കത്ത്: ഭീകരരില്‍ നിന്ന് മോചിതനായതില്‍ ദൈവത്തിന് നന്ദിയെന്ന് മലയാളി വൈദികന്‍ ടോം ഉഴുന്നാലില്‍. മോചിതനായ ശേഷം മസ്കത്തിലെത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം . തന്‍െറ മോചനത്തിനായി പരിശ്രമിച്ച ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് നന്ദിയറിക്കുന്നതായും അദ്ദേഹത്തിന് എല്ലാ ആയൂരാരോഗ്യവും നേരുന്നതായും ഉഴുന്നാലില്‍ പറഞ്ഞു. തന്‍െറ സുരക്ഷിതത്വത്തിനും മോചനത്തിനുമായി പ്രാര്‍ഥിച്ച എല്ലാ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹോദരി സഹോദരന്മാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code