Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പൊട്ടിത്തെറിക്കാത്ത പുതിയ സാംസങ്ങ് ഗ്യാലക്‌സി നോട്ട് 8   - ജോര്‍ജ് ജോണ്‍

Picture

ബെര്‍ലിന്‍: കഴിഞ്ഞ ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 05 വരെ ബെര്‍ലിനില്‍ നടന്ന ഐ.എഫ്.എ.
(വേള്‍ഡ് ഇലക്്‌ട്രോണിക് കണ്‍സ}മര്‍ ഫെയര്‍) യില്‍ പുറത്തിറക്കിയ സാംസങ്ങ് ഗ്യാലക്‌സി നോട്ട് 8 ന് എക്കാലത്തെയും ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണമാണ് ലഭിച്ചത്. ഈ സാംസങ്ങ് ഗ്യാലക്‌സി നോട്ട് 8 ന് 6.3 ഇഞ്ച് ക്വാഡ് എച്ച്ഡി 14440 $ 2960 പിക്‌സല്‍ ഡിസ്‌പ്ലേയാണുള്ളത്. 64 ജിബിയാണ് ഫോണിന്റെ ഇന്റേണല്‍ സ്‌റ്റോറേജ്. കൂടുതല്‍ സ്‌റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി വര്‍ധിപ്പിക്കാവുന്നതാണ്. 6 ജിബി റാമോടെയാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്.

ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ടിലാണ് പുതിയ ഗ്യാലക്‌സി നോട്ട് 8 ന്റെ പ്രവര്‍ത്തനം. 3300 എംഎഎച്ച് ശേഷിയാണ് ഫോണിന്റെ ബാറ്ററി കരുത്ത്. 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ മുന്നിലും ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനോട് കൂടിയ 12 മെഗാപിക് സലിന്റെ ഇരട്ട ക്യാമറാ പിന്‍ഭാഗത്തും നല്‍കിയിരിക്കുന്നു. ഐപി 68 സര്‍ട്ടിഫിക്കേഷനുള്ള ഫോണ്‍ വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുമെന്ന് സാംസങ്ങ് അവകാശപ്പെടുന്നു.

മറ്റൊരു പ്രധാന സവിശേഷത വയര്‍ലെസ് ചാര്‍ജിങ് പിന്തുണയാണ്. ഫോണ്‍ പൊട്ടിത്തെറിക്കില്ലെന്നും പൂര്‍ണ സുരക്ഷിതമാണെന്നും കമ്പനി പറഞ്ഞു. ലൈവ് മെസേജ് എന്നൊരു ഫീച്ചറും സാംസങ് ഗ്യാലക്‌സി നോട്ട് 8 ലൂടെ അവതരിപ്പിക്കുന്നു.
സാംസങ് എസ്‌പെന്‍ ഉപയോഗിച്ച് സ്വന്തം കൈപ്പടയില്‍ സന്ദേശങ്ങള്‍ എഴുതിയോ ചിത്രങ്ങള്‍
വരച്ചോ സുഹ|ത്തുക്കള്‍ക്ക് അയക്കാന്‍ സാധിക്കും. അമേരിക്കയില്‍, സാംസങ് ഗ്യാലക്‌സി നോട്ട്
8 അടിസ്ഥാന വേരിയന്റിന്റെ വില എടി&മാു;ടിയില്‍ 930 ഡോളറും (ഏകദേശം 59,000 ഇന്ത്യന്‍ രൂപ) വെരിസോണില്‍ 960 ഡോളറും (ഏകദേശം 61,500 ഇന്ത്യന്‍ രൂപ) ആണ്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code