Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലണ്ടന്‍ അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 29 ന്

Picture

ലണ്ടന്‍: പ്രശസ്ത പ്രഘോഷകന്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 29ന് (ഞായര്‍) നടക്കും. അല്ലിയന്‍സ് പാര്‍ക്കില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ ആണ് കണ്‍വന്‍ഷന്‍.

യേശുവിന്റെ സ്വര്‍ഗാരോഹണത്തിനുശേഷം ദൈവിക അടയാളങ്ങള്‍ക്കായുള്ള കാത്തിരിപ്പില്‍ പരിശുദ്ധ അമ്മയും ശിഷ്യരും ധ്യാനത്തില്‍ മുഴുകിയിരിക്കവേ,വാഗ്ദത്ത പരിശുദ്ധാല്‍മാവിനെ അവരിലേക്കു അഭിഷേകം ചെയ്തപ്പോള്‍ ഉണ്ടായ അദ്ഭുത ശക്തിയുടെ അലയടികള്‍ ബ്രിട്ടണില്‍ മുഴങ്ങുവാനും രൂപതയിലുടനീളം നടത്തിക്കൊണ്ടിരിക്കുന്ന മധ്യസ്ഥ പ്രാര്‍ഥനകള്‍ക്കുള്ള ഉത്തരങ്ങള്‍ ഓരോ കുടുംബങ്ങളുടെയും അകത്തളങ്ങളില്‍ വരെയെത്തി പൂര്‍ണതയോടെ നിറയുവാനുമായി, ആല്മീയവും മാനസികവുമായി ഒരുങ്ങികൊണ്ടു ധ്യാനങ്ങളില്‍ പങ്കാളികളാകുവാന്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാന്പിക്കല്‍ എല്ലാ വിശ്വാസികളോടും അഭ്യര്‍ഥിച്ചു.

വികാരി ജനറാള്‍ ഫാ.തോമസ് പാറയടി, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, റീജണല്‍ കോഓര്‍ഡിനേറ്റര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ചാപ്ലയിന്‍ ഫാ.ഹാന്‍സ് എന്നിവര്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code