Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാന്ത്വനം (കഥ: കൃഷ്ണ)

Picture


അല്പ്പം അകലെയായിക്കണ്ട ആ വലിയ വീട്ടിലേക്കു നടക്കുമ്പോള്‍ അന്നത്തെ അനുഭവങ്ങളെപ്പറ്റിയാണ് സുനന്ദ ചിന്തിച്ചത്. ഒരു വീട്ടില്‍ ചെന്നപ്പോള്‍! പുറത്ത് ആരെയും കണ്ടില്ല. ഭിത്തിയിലെങ്ങും കാളിംഗ് ബെല്ലുമില്ല. ചുറ്റും നോക്കിയപ്പോള്‍ ഒരു കോണില്‍ ഒരു വലിയ മണി കെട്ടിത്തൂക്കിയിരിക്കുന്നു. അവള്‍ അതില്‍ പിടിച്ച് അടിച്ചു. പെട്ടെന്ന് ഒരു കതകു തുറന്നു ഒരാള്‍ വെളിയില്‍ വന്നു. നരച്ച തലമുടിയും കെട്ടുപിണഞ്ഞുകിടക്കുന്ന നരച്ച താടിയും വരണ്ട കണ്ണുകളും. ഒരു നീല ബെര്‍മ്മൂഡയും മഞ്ഞ ബനിയനും മാത്രമാണ് അയാള്‍ ധരിച്ചിരുന്നത്. അവളുടെ നേരെ നോക്കുന്നതിനുപകരം ആ മണിയിലേക്കാണ് അയാള്‍ നോക്കിയത്. ആ നോട്ടത്തിനുമുന്പില്‍ മണിയുടെ ശബ്ദത്തിന്റെ. മാറ്റൊലി വിറകൊണ്ടു. ആ ശബ്ദം പൂര്ണ്ണനമായി നിന്നപ്പോള്‍ അയാള്‍! അവളുടെ നേരേ നോക്കി.

പെട്ടെന്ന് അയാളുടെ കൈകളുയര്‍ന്നുു. കൈപ്പത്തികള്‍ മേലോട്ടാക്കി ചേര്ത്തു പിടിച്ച് വിരലുകള്‍! അകറ്റി അതിനിടയിലൂടെ അയാള്‍ സുനന്ദയുടെ മുഖത്തേക്കും ദേഹത്തേക്കും ദൃഷ്ടികള്‍ പായിച്ചു.
"ഫാന്റാസ്ടിക്" അയാള്‍ മുരണ്ടു. പല പല ആംഗിളുകളില്‍ അയാള്‍! അവളെ നോക്കി. തന്റെ വരവിന്റെ ഉദ്ദേശം വിസ്തരിക്കാനൊരുങ്ങിയ അവളെ അയാള്‍ തടഞ്ഞു.

"നീയിങ്ങനെ വഴിനീളെ കച്ചവടം ചെയ്തു ജീവിതം നശിപ്പിക്കരുത്. ഒരു സിനിമാനടിയാകേണ്ട മുഖമാണ് നിന്റേത്."
എന്നിട്ടയാള്‍ താഴേക്കിറങ്ങിവന്നു. കൈ അവളുടെ മുഖത്തിനുനേരേ നീട്ടിയപ്പോള്‍ അവള്‍ പുറകോട്ടുമാറി.

"ഡോണ്ട് പാനിക്. ഡോണ്ട് ഷൈ എവേ." അയാള്‍ പറഞ്ഞു. "നീ ഫിലിമില്‍ എത്തിയേ മതിയാകൂ. അതിനുവേണ്ടി അല്പ്പംു ചില ചെറിയ ത്യാഗങ്ങള്‍! കൂടിയേ തീരൂ. ഇറ്റ് ഈസ് ഇനെവിറ്റബിള്‍."
അയാള്‍ ഒരു വിരലുകൊണ്ട് അവളുടെ താടി പിടിച്ചുയര്ത്തി . കണ്ണുകളിലേക്ക് ഊളിയിടുന്നതുപോലെ. നോക്കി. ഒരു നിമിഷം മന്ത്രമുഗ്ദ്ധയെപ്പോലെ നോക്കിനിന്നെങ്കിലും പെട്ടെന്ന് അയാളുടെ കൈ തട്ടിമാറ്റിയിട്ട് അവള്‍! തിരിഞ്ഞോടി.

"ഡാമിറ്റ്" അയാളുടെ ശബ്ദം പിന്നില്‍ കേട്ടു. അതിന്റെധ തുടര്ച്ച്‌പോലെ മറ്റൊരു ശബ്ദം.
"കം ഓണ്‍. കം ഓണ്‍ ഡീയര്‍. ഡോണ്ട് ഗോ ആഫ്റ്റര്‍ സില്ലി ഡെയിംസ്. കം!."
അതൊരു സ്ത്രീസ്വരമായിരുന്നു.

കുറച്ചുദൂരം ഓടിയിട്ട് സുനന്ദ നിന്നു. അവള്‍ കിതയ്ക്കുന്നുണ്ടായിരുന്നു. കയ്യിലിരുന്ന പ്ലാസ്റ്റിക്‌സഞ്ചിയിലേക്ക് അവള്‍ നോക്കി. ഇതുവരെ നാലെണ്ണമാണ് വിറ്റത്. അറുപതുരൂപ കമ്മീഷനുണ്ട്. പക്ഷെ ഇനിയും നാലെണ്ണം കൂടിയെങ്കിലും വില്ക്കയണം. അല്ലെങ്കില്‍.......അല്ലെങ്കില്‍ കമ്പനിയുടെ പണം എടുത്ത് മറിക്കേണ്ടിവരും. അതോടെ എല്ലാം തീരും. ജയിലിലും അയക്കുമായിരിക്കും.
അവള്‍ ആകെ ക്ഷീണിച്ചിരുന്നു. ഇതിനകം അഞ്ചുകിലോമീറ്ററെങ്കിലും നടന്നിരിക്കണം.
പക്ഷെ നാലെണ്ണം കൂടിയെങ്കിലും വില്ക്കണമല്ലോ?

കുറെ ദൂരെയായിക്കണ്ട ഒരു വീടിനുനേരെ സുനന്ദ നടന്നു.
വീടിന്റൈ മുന്വവശത്തെ കതക് ചാരിയിരുന്നു. അവള്‍ കാളിംഗ് ബെല്ലില്‍ കൈ വച്ചു. പക്ഷെ അകത്തു ബല്ലടിക്കുന്നതൊന്നും കേട്ടില്ല.
ഒരുപക്ഷെ കറന്റില്ലായിരിക്കും.

അവള്‍ വീടിന്റെ വലതുവശത്തേക്ക് നീങ്ങി. ഒരു ജനല്‍ തുറന്നു കിടക്കുന്നതുകണ്ട് അതിലൂടെ ഉള്ളിലേക്ക് നോക്കി.
ഒരു പുരുഷന്‍ കിടന്നുറങ്ങുന്നതാണ് ആദ്യം അവളുടെ കണ്ണില്‍ പെട്ടത്. ഒരു മുണ്ട് മാത്രമാണ് വേഷം. അത് ഏതാണ്ട് മുഴുവനുംതന്നെ ശരീരത്തില്‌നിാന്നു മാറിക്കിടക്കുന്നു. തൊട്ടടുത്ത് ഒരു മേശമേല്‍ ഒരു ഗ്ലാസും ജഗ്ഗും ചരിഞ്ഞുകിടക്കുന്നു. ഒരു കാലിയായ കുപ്പിയും അടുത്തുണ്ട്.
അങ്ങോട്ട് നോക്കിക്കൊണ്ടിരിക്കുമ്പോള്‍! വീടിനുപിന്നില്‍ ഒരു ശബ്ദം കേട്ടതുപോലെ തോന്നി. അവള്‍ അങ്ങോട്ടു നീങ്ങി.

ഒരു സ്ത്രീയുടെ മുഖത്തിനുനേരെ ഒരു പുരുഷന്‍ മുഖം അടുപ്പിച്ചുകൊണ്ടുവരുന്നതാണവള്‍ കണ്ടത്. അവര്‍ രണ്ടുപേരും വീടിന്റെ് പിന്നിലുള്ള ഒരു ചെറിയ വരാന്തയില്‍ നില്ക്കുുകയായിരുന്നു. ഇളംനീലനിറത്തിലുള്ള ആ സ്ത്രീയുടെ സാരിയില്‍ മൂടിപ്പുതച്ചു നില്ക്കു ന്നതുപോലെ തോന്നി അയാള്‍.

അവരുടെ ചുംബനം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. കൈകള്‍ മറ്റെയാളിനെ കെട്ടിവരിഞ്ഞു.

ഇത്രയുമായപ്പോഴേക്കും തന്റെത തൊണ്ടയില്‌നിന്ന് ഒരു ചുമ പൊട്ടിപ്പുറപ്പെടാന്‍ തുടങ്ങുന്നത് സുനന്ദ അറിഞ്ഞു. വെപ്രാളത്തോടെ അവള്‍ ഭിത്തിയുടെ മറവിലേക്കു മാറിയതും ചുമ തുടങ്ങി. അതോടൊപ്പം ആരോ പാഞ്ഞകലുന്ന ശബ്ദവും അവള്‍ കേട്ടു.

അപ്പോഴേക്കും ഇളംനീല സാരിക്കാരി അവളുടെ അടുത്തെത്തി. ആ മുഖത്ത് സുനന്ദയോടുള്ള കോപം കത്തിയെരിഞ്ഞു.
"എന്താടീ ഇവിടെ?"
"ഞാന്‍....ഞാന്‍...ചവിട്ടി വില്ക്കാ ന്‍! വന്നതാണ്." സുനന്ദ ഒരുവിധം പറഞ്ഞൊപ്പിച്ചു.
"ചവിട്ടിയോ?മോട്ടിക്കാന്‍ നടക്കുന്ന വര്ഗ്ഗം ."
"ചവിട്ടി. ഡോര്മാനറ്റ്."

ആ സ്ത്രീയ്ക്ക് ഒന്നും മനസ്സിലായില്ല. അവരുടെ മനസ്സില്‍ മറ്റെന്തൊക്കെയോ ആയിരുന്നു.
"എന്തവാടീ സഞ്ചീല്‍ ഒളിപ്പിച്ചു വെച്ചേക്കുന്നെ?എടുക്കെടീ വെളീല്."

സുനന്ദ സഞ്ചിയില്‍ നിന്നും ഡോര്മാറ്റുകള്‍! പുറത്തെടുത്തു. ഭീതിക്കിടയിലും അതിനുള്ളില്‍ ഏഴ് ചവിട്ടികള്‍! ഉണ്ടെന്നും ഇനിയും നാലെണ്ണം കൂടിയെങ്കിലും വിറ്റാലേ ആകെ നൂറ്റിഇരുപതുരൂപ കമ്മീഷന്‍ കിട്ടുകയുല്ലെന്നും അവള്‍! ഓര്ത്തുര.
നൂറ്റി ഇരുപതുരൂപയെങ്കിലും കിട്ടിയില്ലെങ്കിലുണ്ടാകാവുന്ന ഭവിഷ്യത്തിനെപ്പറ്റിയുള്ള ഭീതി അവള്ക്ക്ങ അല്പ്പം ധൈര്യം നല്കി.
"ഇത് ഒരെണ്ണമെങ്കിലും വാങ്ങിച്ച് എന്നെ സഹായിക്കണം." കസ്റ്റമേഴ്‌സിന്റെങ സഹതാപം പിടിച്ചുപറ്റി ബിസിനസ്സ് ചെയ്യുന്നത് ശരിയായ കച്ചവടതന്ത്രമല്ലെന്ന് കമ്പനി പഠിപ്പിച്ച പാഠം ഒരുനിമിഷം അവള്‍ മറന്നു.
"നിന്നെ സഹായിക്കാമെടീ." ഭീതിപ്പെടുത്തുന്ന രീതിയില്‍ അവര്‍ അവളെ നോക്കി. "കടക്കു പുറത്ത്. ചവിട്ടി പോലും. ചവിട്ടി പുറത്താക്കുകാ വേണ്ടേ. കള്ളക്കൂട്ടങ്ങള്‍."
അപ്പൊഴാണവര്‍ മുറിക്കുള്ളില്‍ കിടക്കുന്ന ആളിനെ കണ്ടത്.
"ആഹാ, നല്ല ഐശ്വൈര്യമുള്ള കിടപ്പ്." അവര്‍ സുനന്ദയുടെ നേരെ തിരിഞ്ഞു. സ്വന്തം നിരാശയും അയാളുടെ നഗ്‌നമേനിപ്രദര്ശഅനവും എല്ലാംകൂടി അവളുടെ കോപം വര്ദ്ധിരപ്പിച്ചു.
" നോക്കി നിന്നു രസിക്കുവാരുന്നോടീ ഇവിടെ? നിന്നെ ഞാന്‍..."
അവള്‍! സുനന്ദയുടെ കയ്യിലെ ചവിട്ടികള്‍! തട്ടിത്തെറിപ്പിച്ചു.
"ഓടെടീ നെന്റെസ കെട്ടുമെടുത്തോണ്ട്." അവര്‍ വീണ്ടും അകത്തേക്ക് നോക്കി. "ബഹളം കേട്ടോണ്ട് ഒണന്നെങ്ങാനും വന്നാപ്പിന്നെ അങ്ങേര് ആദ്യം നിന്നെയാരിക്കും ചവിട്ടുന്നെ."
ചിതറിക്കിടന്ന ചവിട്ടികള്‍! പെറുക്കി സഞ്ചിയിലാക്കി സുനന്ദ നടന്നു. ആ സ്ത്രീയുടെ നിരാശ നിറഞ്ഞ ശബ്ദം അവളെ പിന്തു്ടര്ന്നു .
"സമയത്ത് കേറിവന്നോളും. നശൂലങ്ങള്‍."
ഇതിനകം സുനന്ദ ആ വലിയ വീടിന്റെ മുന്പിസലെത്തിക്കഴിഞ്ഞിരുന്നു. ആ വീടിന്റെന കതക് അല്പ്പംവ തുറന്നുകിടന്നു.
അവള്‍ കാളിംഗ്‌ബെല്ലില്‍ വിരലമര്ത്തിു. അകത്തെങ്ങോ ബല്ലടിക്കുന്ന ശബ്ദം. കതകിന് ചെറിയൊരു ചലനം.

അല്പ്പം് കഴിഞ്ഞപ്പോള്‍! അകത്തുനിന്നൊരു പുരുഷശബ്ദം കേട്ടു.
"എനിക്ക് എണീറ്റുവരാന്‍ വയ്യാ. ആരാണേലും അകത്തോട്ടുവരാം."
അവള്‍ വരാന്തയിലേക്ക് കയറി. കതക് അല്പ്പം കൂടി തുറന്ന് ഉള്ളിലേക്ക് നോക്കി.
അവിടെ ശരീരമാസകലം മൂടിപ്പുതച്ച് ഒരാള്‍ കിടപ്പുണ്ടായിരുന്നു.
"എന്റെര കാലിന് ഒരപകടം പറ്റി. എണീറ്റുനടക്കാന്‍ വയ്യാ."
അവള്‍ പോകാനായി തിരിഞ്ഞപ്പോള്‍! അയാള്‍ ചോദിച്ചു. "അതുപോട്ടെ. എന്തിനാ വന്നത്?"
അവള്‍ കയ്യിലെ സഞ്ചി ഉയര്ത്തിടക്കാട്ടി. "ഇത് വില്ക്കാ ന്‍! വന്നതാ."
"എന്താ അതില്?"
"ചവിട്ടികള്‍. ഡോര്മാടറ്റുകള്‍."
അയാളുടെ ദയനീയമായ കിടപ്പ് മറ്റൊരു ദയനീയമുഖം അവളുടെ ചിന്തയിലുണര്ത്തി യപ്പോള്‍! അറിയാതെ അവള്‍ പറഞ്ഞുപോയി.
"ഒരു നാലെണ്ണം കൂടെയെങ്കിലും ഇന്ന് വില്ക്ക ണം."
"അതെന്താ നാലിന്റൈ കണക്ക്?"
അത്...അതെനിക്ക്....."
"പോട്ടെ. അതെന്തേലുമാകട്ടെ." അയാള്‍ മന്ദഹസിച്ചു. "അതിനെന്താ വില?"
"ഒന്നിനു നൂറു രൂപാ. നാലെണ്ണത്തിന്റെയ സെറ്റാ ഓരോന്നും."
"നാല് സെറ്റും ഞാനെടുക്കാം. പക്ഷെ എനിക്ക് ചെറിയൊരു സഹായം ചെയ്യണം. എന്താ?" അവള്‍ ചിന്തിച്ചുനിന്നപ്പോള്‍! അയാള്‍ തുടര്ന്നു . "ഒരു ചെറിയ സഹായം." അയാള്‍ ഒരു ഭാഗത്തേക്കു വിരല്‍ ചൂണ്ടി. "അവിടെ അടുക്കളയാണ്. എല്ലാം അവിടൊണ്ട്. എനിക്കൊരു ഗ്ലാസ് ചായയൊണ്ടാക്കിത്തരണം." അവള്‌ക്കെ ന്തെങ്കിലും സന്ദേഹമുണ്ടെങ്കില്‍ അത് തീര്ക്കാ നെന്നവണ്ണം അയാള്‍! തുടര്ന്നു . "എന്റെവ ഭാര്യ അവടെ വീട്ടിലേക്കു പോയതാ. അവടമ്മയ്ക്ക് തീരെ സുഖമില്ല. പിന്നെ...ജോലിക്കാരന്‍ ടൌണിലും പോയിരിക്കുന്നു."

ഒരു ചായയിട്ടുകൊടുത്താല്‍ നാലു ചവിട്ടികള്‍ ചെലവാകുമെന്ന അറിവ് അവളെ ഉണര്ത്തി . ബാഗ് താഴെ വച്ചിട്ട് അടുക്കളയുടെ നേരേനടന്ന സുനന്ദയോട് അയാള്‍ ചോദിച്ചു.
"എത്ര രൂപയാ ഞാന്‍ തരേണ്ടത്?"
"നാനൂറുരൂപ."
"അഞ്ഞൂറുരൂപ തരാം, പോരെ?ഇനി ആദ്യമായൊരു ചായയൊണ്ടാക്കിത്താ."
അവള്‍ അടുക്കളയിലേക്കു കടന്നു. അടുപ്പുകത്തിച്ചു വെള്ളം വച്ചിട്ട് മറ്റുള്ളവ എടുക്കാന്‍ തുടങ്ങി.
പെട്ടെന്ന് അടുപ്പു കെട്ടു.
അവള്‍ അങ്ങോട്ട് തിരിഞ്ഞപ്പോള്‍! തൊട്ടുമുന്പിളല്‍ പുഞ്ചിരിച്ചുകൊണ്ട് അയാള്‍!!
"ഒരു നിമിഷം." അത്രയും പറഞ്ഞിട്ട് അടുപ്പിനുമുകളിലെ പാത്രമെടുത്ത് അയാള്‍! സിങ്കിലേക്ക് കമഴ്ത്തി.
അവള്‌ക്കൊ ന്നും മനസ്സിലായില്ല. ഭീതി മനസ്സിലേക്ക് ഇരമ്പിക്കയറി. അനങ്ങാന്‍ വയ്യെന്ന് പറഞ്ഞു കിടന്ന ആള്‍!
"എനിക്ക് ഒരു കൊഴപ്പോം ഇല്ല." അയാള്‍ ചിരിച്ചുകൊണ്ട് അവളുടെ തോളില്‍ കൈ വച്ചു.
"എന്നേ വിട്. ഞാന്‍ പോട്ടെ." അവള്‍ പറഞ്ഞു.
"അഞ്ഞൂറു രൂപ തരാമെന്നു പറഞ്ഞില്ലിയോ?" അയാള്‍ അവളെ പിടിച്ച് തന്നോടടുപ്പിച്ചു. "വാ, മുറീലോട്ടു പോകാം."
"എന്നേ വിട്ടില്ലെങ്കില്‍ ഞാന്‍! വിളിച്ചുകൂവും."

അയാള്‍ ഒരു കയ്യുയര്ത്തി അവളുടെ വായ് പൊത്തിയിട്ട് പറഞ്ഞു. "വിളിച്ചുകൂവിയാല്‍ നാണക്കേടു നിനക്കുതന്നെ. ഞാനൊന്ന് മയങ്ങിക്കെടന്നപ്പം മോട്ടിക്കാന്‍ അകത്തുകേറിയതല്ലിയോ നീയ്? എന്നിട്ട് കണ്ടുപിടിച്ചപ്പം രക്ഷപ്പെടാനൊരടവ്." അയാള്‍ അവളുടെ ചുണ്ടില്‍ നിന്നും കയ്യെടുത്തു. "ഇനി വിളിച്ചുകൂവ്. എളുപ്പമാട്ടെ."

താന്‍ തികച്ചും വഞ്ചിതയായെന്ന് അവളറിഞ്ഞു. മനസ്സിന്റെട ഏതൊക്കെയോ തലങ്ങള്‍ മരവിച്ചുമറഞ്ഞു.
പിന്നീട് നടന്നതെല്ലാം മറ്റേതോ കാലത്തില്‍ വേറെയാര്‌ക്കോ സംഭവിക്കുന്നതായാണ് അവള്ക്ക്‌റ അനുഭവപ്പെട്ടത്.
അപ്പോഴൊക്കെ തൊട്ടടുത്തായി ഒരു നായയുടെ കിതപ്പ് അവള്ക്ക്യ അനുഭവപ്പെട്ടു.
പിന്നീട് അയാള്‍ എഴുന്നേറ്റു. അവള്‍ മുകളിലേക്ക് നോക്കിക്കൊണ്ടു കിടന്നു.
അപ്പോള്‍ കണ്ണിനു മുകളിലായി എന്തോ വന്നുവീണു. അവള്‍ അത് ഉയര്ത്തി നോക്കി.
തന്റെള വസ്ത്രങ്ങള്‍!
എങ്ങോ ഒരു മിന്നല്‍!
പിടഞ്ഞെഴുന്നേറ്റ് അവള്‍ വസ്ത്രം ധരിച്ചു. പക്ഷെ ചുറ്റുപാടുകളെപ്പറ്റിയുള്ള അവബോധം ഉണരാന്‍ മടിച്ചുനിന്നു.
അയാള്‍ എന്തോ ഒന്ന് അവളുടെ നേരെ നീട്ടി. അവളും യാന്ത്രികമായി കൈനീട്ടി.
പക്ഷെ അത് അവളുടെ കൈയ്യില്‍ കൊടുക്കാതെ അവളുടെ ബ്ലൌസിലേക്ക് അയാള്‍ തിരുകിക്കയറ്റി. എന്നിട്ട് അവളെ ചേര്ത്തു പിടിച്ച് ചുണ്ടില്‍ പതുക്കെ കടിച്ചു.
ആ ചെറിയ വേദന അവളെ ഉണര്ത്തിു. സംഭവിച്ചതിനെപ്പറ്റിയുള്ള ബോധം ഉണര്ന്നു . എങ്ങലടിച്ചുകൊണ്ട് അവള്‍! പുറത്തേക്കോടി.
തന്റെഉ ബാഗ് ആ വീട്ടിലിരിക്കുന്നെന്ന്! അവള്‍! ഓര്മിതച്ചു. പക്ഷെ തിരിച്ചുപോയി അതെടുക്കാന്‍!
ശരീരത്തെ പ്രേരിപ്പിക്കാന്‍ മനസ്സ് തയാറായില്ല.
മാര്വ്വി ടത്തില്‍ എന്തോ ഉരസുന്നതുപോലെ തോന്നിയപ്പോള്‍ അവള്‍! അവിടെ തിരഞ്ഞ് അത് പുറത്തെടുത്തു.
ഒരു അഞ്ഞൂറുരൂപാ നോട്ട്!
ഒരു വേശ്യയായാണോ അവന്‍ എന്നേ കരുതിയത്!
ഇതിലെങ്കിലും ഞാന്‍ അവനെ തോല്പ്പി ക്കും. തീര്ച്ചത.
അവള്‍ ആ വീട്ടിലേക്ക് തിരിച്ചുനടന്നു.
വീടിന്റെ! മുന്വലശത്തെ വരാന്തയില്‍ അവളുടെ ബാഗ് ഇരിപ്പുണ്ടായിരുന്നു. അവള്‍ അതെടുത്തു.
അപ്പോള്‍ അകത്ത് ഏതോ ചലനങ്ങള്‍!.
അവള്‍ ചവിട്ടികള്‍! ഓരോന്നായി എടുത്തു തറയിലിട്ടു. ആ ശബ്ദങ്ങളിലൂടെ അയാളോടുള്ള പ്രതികാരം അവള്‍ ആസ്വദിച്ചു.
നാലെണ്ണം അവിടെത്തന്നെ ഇട്ടിട്ടു ബാക്കി മൂന്നെണ്ണം ബാഗിലാക്കിയിട്ട് വെളിയിലിറങ്ങി അവള്‍ നടന്നു. അപ്പോള്‍ ഒരു കതക് തുറക്കുന്നതും അതോടൊപ്പം തന്റെവ പിന്നിലായി അയാളുടെ ശബ്ദവും കേട്ടു.
"ആരാ അത്?"
അയാള്‍ പുറത്തിറങ്ങിനിന്നു തന്നെ നോക്കുകയാണെന്ന് അവള്ക്ക് ബോദ്ധ്യമുണ്ടായിരുന്നു.

അവള്‍ എത്തുമ്പോള്‍! മെഡിക്കല്‍ സ്‌റ്റോര്‍ അടയ്ക്കാന്‍! തുടങ്ങുകയായിരുന്നു. അവള്‍ കൊടുത്ത പ്രിസ്ക്രിപ്ഷന്‍ വാങ്ങി മരുന്നെടുത്തുകൊടുത്തിട്ട് അവിടെ നിന്നയാള്‍! പറഞ്ഞു:
"നൂറ്റിമുപ്പത്തഞ്ചു രൂപ."
"കഴിഞ്ഞയാഴ്ച വാങ്ങിച്ചപ്പം നൂറ്റിരുപതു രൂപയാരുന്നു." അവള്‍ സങ്കോചത്തോടെ പറഞ്ഞു.
"അത് നേരത്തെ വന്ന സ്‌റ്റോക്കാരുന്നു. ഇപ്പഴവര് വെലകൂട്ടി."
അവള്‍ അഞ്ഞൂറുരൂപാനോട്ട് അയാളുടെ കയ്യില്‍ കൊടുത്തിട്ട് ബാക്കി വാങ്ങി.
നാളെ രാവിലെ കമ്പനിയില്‍ അടയ്ക്കാന്‍! പതിനഞ്ചുരൂപ കുറവ്. അതിനെന്തു മറുപടി പറയും?
മരുന്നും കൊണ്ട് അതിവേഗം നടന്ന് അവള്‍ വീട്ടിലെത്തി. ചാരിക്കിടന്ന കതക് തുറന്നു.

അവിടെ ഒരു കയറ്റുകട്ടിലില്‍ അവളുടെ ഭര്ത്താടവ് കിടന്നിരുന്നു. അരയ്ക്കു താഴോട്ടു ചലനസ്വാതന്ത്ര്യം നഷ്ടപ്പെട്ട ഒരാള്‍!.
അയാളുടെ മുഖത്ത് കോപഭാവം തെളിഞ്ഞു.
"നാലുമണിക്കു മരുന്നു കൊണ്ടുവരാമെന്നുപറഞ്ഞു പോയതല്ലാരുന്നോടീ നീയ്?" എന്നിട്ടിപ്പം സമയം എന്തായി?" അയാള്‍ ഭിത്തിയിലെ ക്ലോക്കിലേക്ക് കണ്ണുകള്‍ പായിച്ചു. "ഏഴുമണി. എവിടാരുന്നു നീ ഇതുവരെ? വയ്യാന്നു കണ്ടപ്പം അവളതൊരു തരമാക്കി. അലവലാതി."
ഒരക്ഷരം മിണ്ടാതെ അവള്‍ അത് കേട്ടുകൊണ്ടുനിന്നു. അയാള്‍ പറഞ്ഞുതീര്‌ന്നെതന്നു കണ്ടപ്പോള്‍! അവള്‍! പറഞ്ഞു.
"മതി. മതി. ഇനിയിപ്പോ ഞാന്‍ കഞ്ഞിവെക്കാം. അത് കുടിച്ചേച്ചു മരുന്നും കുടിച്ചോണ്ട് നല്ലപോലെ ഉറങ്ങണം." അവള്‍ കൂട്ടിച്ചേര്ത്തു . "ഡാക്ടര്‍ അങ്ങിനാ പറഞ്ഞേക്കുന്നെ."
"എന്നിട്ടുവേണം നെനക്ക് കണ്ടവന്റെ് പൊറകേ പോകാന്‍. ഒറക്കിക്കെടത്തിയേച്ച്."
"അങ്ങനെങ്കിലങ്ങനെ. ഏതായാലും എളുപ്പം ഒന്ന് സൊഖമായെണീക്ക്. എന്നിട്ടുവേണം അവനെയൊക്കെ കൊല്ലാന്‍."

അവള്‍ കട്ടിലിലിരുന്നു. "എന്തൊരു ചൂട്" പറഞ്ഞുകൊണ്ട് അവള്‍ ബ്ലൌസഴിച്ചു മുകളിലെ അയയില്‍ തൂക്കി.

അയാളുടെ മേലേക്ക് ചാഞ്ഞ അവള്‍ അയാളുടെ കൈകളെടുത്ത് തന്റെ് കവിളില്‍ വച്ചു.
ആ കയ്യുടെ നനവും ചൂടും അവളുടെ ബോധമണ്ഡലത്തിലേക്ക് പ്രവഹിച്ചു. അപ്പോള്‍ ആ മനുഷ്യന്‍! അഞ്ഞൂറുരൂപയാണ് തന്നതെന്നും അഞ്ചു ചവിട്ടിയാണ് അവിടെ വെക്കേണ്ടിയിരുന്നതെന്നും തന്റെ അന്നത്തെ കമ്മീഷന്‍ തുക മാത്രമേ മരുന്നിനു ചെലവായുള്ളൂ എന്നും അവള്‍ ഓര്മ്മി ച്ചു. അതോടൊപ്പം അന്ന് സംഭവിച്ചതിനെപ്പറ്റിയുള്ള ഓര്മ്മതകളും കടന്നുകയറി. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ആ നനവ് നെഞ്ചില്‍ തട്ടിയപ്പോള്‍! അയാള്‍! അവളുടെ മുഖം കയ്യിലെടുത്തു ചുംബിച്ചിട്ടു പറഞ്ഞു:
"കരയാതെ. എല്ലാം എനിക്കറിയാം. പിന്നെ പെട്ടെന്നൊള്ള ദേഷ്യത്തിന് പറഞ്ഞുപോകുവാ. ഇനി ഞാന്‍ സൂക്ഷിച്ചോളാം. സുഖമായാപ്പിന്നെ എന്റെു പെണ്ണിനെ ഞാന്‍ ഒരു ജോലിക്കും അയയ്ക്കത്തുമില്ല. ഇനി ഒറങ്ങിക്കോ."

അയാള്‍ അവളുടെ പുറത്ത് തഴുകിക്കൊണ്ടിരുന്നു. ഒരു ശിശുവിനെപ്പോലെ ശാന്തയായി അവളുറങ്ങി.
****************

കൃഷ്ണ



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code