Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മിസ്സിസ്സാഗ കേരളയുടെ ഓണക്കാഴ്ച സെപ്തംബര്‍ 2 ന്

Picture


"" തിരുവോണത്തിന്‍ വരവായല്ലോ.. ഒരുമിച്ചുണ്ണാം മാളോരേ.. '

മിസ്സിസ്സാഗ കേരള എന്ന സംഘടനയുടെ ഈ വര്‍ഷത്തെ വമ്പിച്ച ഓണാഘോഷം ടി. ഡി ബാങ്കിന്റെ സഹകരണത്തില്‍റിമാക്‌സ് റിയാലിറ്റി മനോജ് കരാത്ത മുഖ്യ പ്രയോജകനായി വിപുലമായ പരിപാടികളോടെ സെപ്തംബര് 2 ശനിയാഴ്ച മിസ്സിസ്സാഗയിലെ ചരിത്ര പ്രാധാന്യമുള്ള കനേഡിയന്‍ കോപ്റ്റിക് സെന്റര്‍ ഹാളില്‍ നടക്കും.

സാധാരണ വൈകിട്ട് നടക്കാറുള്ള പരിപാടി പൊതുജനാഭിപ്രായം പരിഗണിച്ചു ഇത്തവണ ഉച്ചയ്ക്ക് കൃത്യം
12. 30 - നു തുടങ്ങി വൈകിട്ട് 6 ന് അവസാനിക്കും. മുന്‍ തലമുറകളില്‍ നിന്നും പാരമ്പര്യമായി കൈമാറി കെടാതെ കാത്തു സുക്ഷിക്കുന്ന പൈതൃകങ്ങള്‍ കാനഡയുടെ മണ്ണില്‍ പുനരാവിഷ്കരിക്കാനും പുതിയ തലമുറയിലെ പ്രവാസികള്‍ക്ക് അവ പരിചയപ്പെടുത്താനും ശ്രമിക്കുമെന്ന് സംഘടനാ തലവന്‍ പ്രസാദ് നായരും പ്രോഗ്രാം കണ്‍വീനര്‍ ഷാനുജിത് പറമ്പത്തും അറിയിച്ചു. വിളവെടുപ്പുത്സവത്തിന്റെ കാലമായ ചിങ്ങമാസത്തിലെ കാഴ്ചകളും അനുബന്ധ ഉത്സവ വിസ്മയങ്ങളായ പുലികളി, തിരുവാതിര, ഒപ്പന, എന്നിവയ്ക്കൊപ്പം ഓണച്ചന്ത, ചെണ്ടമേളം, പൂക്കളം, മുത്തുക്കുട എന്നിവയും ' ഓണക്കാഴ്ച ' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ അണിനിരത്തും.

"" തിരുവോണത്തിന്‍ വരവായല്ലോ.. ഒരുമിച്ചുണ്ണാം മാളോരേ.. ' എന്ന ശീലിന്റെ ചുവടു വച്ച്,
ഉച്ചയ്ക്ക് പന്ത്രണ്ടര മണിയ്ക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയോടെ പരിപാടി ആരംഭിക്കും. തുടര്‍ന്ന് മുത്തുക്കുടയും താലപ്പൊലിയുമായി പ്രജകളുടെ ഘോഷയാത്രയോടെ മാവേലിത്തമ്പുരാനെ വരവേല്‍ക്കും. ഉച്ച തിരിഞ്ഞു രണ്ടിന് വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ സാംസ്കാരിക കലാവിരുന്ന് ആരംഭിക്കും. കാനഡയിലെ പേരെടുത്ത കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന ഗാനാലാപനം, മോഹിനിയാട്ടം, ഫ്യൂഷന്‍ നൃത്തം, സിനിമാറ്റിക് നൃത്തം എന്നിങ്ങനെകണ്ണഞ്ചിപ്പിക്കുന്ന ചടുലമായ പ്രകടനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ..

വൈകിട്ട് അഞ്ചിന് സാംസ്കാരിക പരിപാടികള്‍ അവസാനിച്ച ശേഷം നാടന്‍ ലഘുഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്ന ചായക്കട തുറന്നു പ്രവര്‍ത്തിക്കും. ഒപ്പം ഓണകാലത്തു നാട്ടില്‍ കാണപ്പെടുന്ന പരമ്പരാഗത വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ഉത്സവ വ്യാപാരശാലയും പ്രവര്‍ത്തിക്കും. യന്ത്രവല്‍ക്കരിക്കപ്പെട്ട ഉപഭോഗ സംസ്കാരം പ്രചാരത്തില്‍ എത്തും മുമ്പു കേരളത്തില്‍ പരമ്പരാഗതമായി പല വസ്തുക്കളും ഉപകരണങ്ങളും ഉപയോഗിച്ചിരുന്നുവെങ്കിലും ആധുനികവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും കുത്തൊഴുക്കില്‍പ്പെട്ടു കൗതുകകരമായ പല വസ്തുക്കളും അന്യമായി; അവയെ സംരക്ഷിക്കുന്നത് പൈതൃക സംസ്കാരം ഓര്‍മ്മപ്പെടുത്തുവാന്‍ പ്രവാസി മലയാളികളെ സഹായിക്കുമെന്ന് ' ' ഓണക്കാഴ്ച '
യുടെ സവിശേഷതകള്‍ വിശദീകരിച്ചു കൊണ്ടു റെജി സുരേന്ദ്രനും രാധിക വെളുത്തേടത്തും പറഞ്ഞു.

ഈ വര്‍ഷത്തെ ഓണം പരിപാടിയുടെ മുഖ്യ പ്രായോജകരായ ടി. ഡി ബാങ്കിന് പുറമെ റിമാക്‌സ് റിയാലിറ്റി മനോജ് കരാത്തയും, കാനഡയിലെ ബിസിനസ് രംഗത്ത് തിളക്കമാര്‍ന്ന വിജയം കൈവരിച്ച പത്തോളം മറ്റു പ്രായോജകരുടെയും സഹകരണത്തോടെയാണ് മിസ്സിസ്സാഗ കേരളയുടെ ' ഓണക്കാഴ്ച ' എന്ന സാംസ്കാരിക വിസ്മയം പ്രബുദ്ധരായ മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത്. ഈ വര്‍ഷത്തെ ഓണഘോഷത്തോടോപ്പം, പ്രാദേശിക ഫുഡ് ബാങ്കിലെയ്ക്കായി പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നോണ്‍ പെരിഷബില്‍ ഫുഡ് നല്‍കുവാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി സംഘടനയുടെ വൈസ് പ്രസിഡന്റ് നിഷ ഭക്തനും സെക്രട്ടറി ചെറിഷും അറിയിച്ചു.

ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട് . സംഘടനയില്‍ അംഗത്വമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും
പങ്കെടുക്കാം. മലയാളി വിദ്യാര്‍ഥികള്‍ക്കു പരിപാടിയുടെ വോളന്റിയര്‍ ആകുവാനും ക്രമീകരണം ചെയ്തിട്ടുണ്ട്. .കാനഡയുടെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സമഗ്ര സംഭാവനകള്‍ ചെയ്തുവരുന്ന പുരാതന സംഘടനയാണ് ഇത്. വൃക്ഷത്തൈ നടീല്‍, രക്ത ദാനം, സാങ്കേതിക സെമിനാര്‍, ബാഡ്മിന്റണ്‍ പരിശീലനം, കുട്ടികളുടെ ചിത്ര രചനാമത്സരം, , ക്രിസ്മസ് എന്നിവയാണ് സംഘടനയുടെ ഈ വര്‍ഷത്തെ മറ്റു പരിപാടികള്‍ .

വിശദ വിവരങ്ങള്‍ക്ക് വിളിക്കാം : പ്രശാന്ത് : 647-295-6474

ഹാളിന്റെ വിലാസം : Canadian Coptic Centre, 1245 Eglinton Ave West,
Mississauga. ഇമെയില്‍ : mississaugakeralaasosciation@gmail.com .

വെബ് സൈറ്റ് : www.mississaugakeralaasosciation.com

( വാര്‍ത്ത തയാറാക്കിയത് : ചെറിഷ് , ദേശിന്‍ഗം മള്‍ട്ടി മീഡിയ )



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code