Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യയുടെ മത ഭ്രാന്തിന്റെ തുടക്കവും, ഇന്ത്യയുടെ ഒടുക്കവും (ജയ് പിള്ള)

Picture

നേതാവിന്റെ "ലോക വിവരം" സാധാരണക്കാരന്‍ ആയ കേഴ്‌വിക്കാരനില്‍ ഉണര്‍ത്തുന്ന വികാരം ആണ് ഇന്ത്യയുടെ മത ഭ്രാന്തിന്റെ തുടക്കവും, ഇന്ത്യയുടെ ഒടുക്കവും

കേരളത്തിലെ പതാക ഉയര്‍ത്തല്‍ പ്രശ്‌നം ട്രോളില്‍ നിറയുമ്പോള്‍ ചില താളുകള്‍ പിന്നോട്ട് മറിക്കുന്നത് നന്നായിരിയ്ക്കും.

1950- യൂണിയന്‍ ടെറിട്ടറി കള്‍കൂടി മുന്‍നിര്‍ത്തി ഇന്ത്യന്‍ ഫ്‌ലാഗ് നിയമം ആദ്യമായി അമന്‍റ് ചെയ്തു.അതിനു ശേഷം ഏതെല്ലാം തരത്തില്‍ ഉള്ള പൗരന്മാര്‍ക്ക് എപ്പോഴൊക്കെ പതാക ഉയര്‍ത്താം,അതിന്റെ മാനദണ്ഡങ്ങള്‍,പതാകയുടെ വലുപ്പം, എന്നിവ കണക്കില്‍ എടുത്തു 2002-ല്‍ പുതിയ ദേശിയ പതാക നിയമം ഭേദഗതി ഉണ്ടായി.പതാകയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരിഹാരം ആയി 2004 ആണ് അവസാനമായി സുപ്രീം കോടതി വിധി ഉണ്ടാവുന്നത്.

ഇന്ത്യന്‍ പതാക നിയമങ്ങള്‍ വ്യക്തമായി "The Prevention of Insults to National Honour Act, 1971 ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.ഈ നിങ്ങളുടെ ലംഘനം ആണ് കേരളത്തില്‍ നടന്നത് എങ്കില്‍ മാത്രം ജനം ആക്രോശിച്ചാല്‍ പോരെ?കോയമ്പത്തൂര്‍ കലാപത്തില്‍ ജയിലില്‍ അടക്കപ്പെട്ട മദനിയുടെ വീട്ടില്‍ വിവാഹത്തിന് പങ്കെടുത്തത് കേരളത്തിലെ മന്ത്രിമാരും,ജന പ്രതിനിധികളും ആണ്.മദനി തെറ്റുകള്‍ തിരുത്തി മുന്നേറുന്ന ഒരു രാഷ്ട്രീയ നേതാവ് ആണെന്നു ഭരണ പക്ഷമവും,പ്രതിപക്ഷവും പറയുന്നു.ജനം വിശ്വസിക്കുന്നു.

വെറുതെ ട്രോളി മോഹന്‍ ഭാഗത്തിനെ ചൊറിഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ? കേരളത്തില്‍ മുസ്ലിം ലീഗ് പാര്‍ട്ടികളും ,പി ഡി പി പാര്‍ട്ടിയും, ലവ് ജിഹാദ് എന്ന പേരില്‍ തലസ്ഥാനത്തു കാഹളവും ആക്രോശവും മുഴക്കിയ ഇസ്ലാമിക് കടലാസു സംഘടന ഉണ്ടായപ്പോഴും ഈ രാജ്യസ്‌നേഹികള്‍ ട്രോളിയില്ല,പരിതപിച്ചില്ല,കാരണം അവര്‍ ഇടതും വലതും ഘടക കക്ഷികള്‍ ആയിരുന്നു. ഇന്ത്യ വളരെ ചുരുങ്ങിയ കാലം മാത്രം ആണ് ബിജെപി നേതൃത്വം ഭരിച്ചിട്ടുള്ളൂ.അതിനു മുന്‍പ് കോണ്‍ഗ്രസ്സും,വി പി സിംഗിന്റെ ഇടതും ആണ് ഭരിച്ചിരുന്നത്.അന്ന് ആര്‍ എസ് എസ്,ബി ജെ പി,പി ഡി പി,മുസ്ലിം ലീഗ്,യൂണിയന്‍ മുസ്ലിം ലീഗ്,ഇത് പോലെ ജാതി മത കൂറുള്ള പാര്‍ട്ടികളെ,പ്രാദേശിക ജാതി മത പാര്‍ട്ടികളെ എന്ത് കൊണ്ട് നിയമം മൂലം നിരോധിച്ചില്ല. അപ്പോള്‍ ഭരണവും അധികാരവും പിടിക്കാനും പങ്കിടാനും മതേതര ഇന്ത്യയില്‍ മത ജാതി പാര്‍ട്ടികള്‍ വേണം എന്നത് മുഘ്യധാരയിലെ കോണ്‍ഗ്രസിനും,കമ്യൂണിസ്‌റ് സോഷ്യലിസ്‌റ് വാദികളുടെയും കൂടി ആവശ്യം ആണ്.അതില്‍ നിന്നെല്ലാം വേറിട്ട് ബിജെപി, ആര്‍ എസ്സ് എസ്സ് പാര്‍ട്ടി സ്വന്തമായി സംസ്ഥാനവും,കേന്ദ്രവും കൈയ്യേറിയപ്പോള്‍ ഉണ്ടാവുന്ന നഷ്ടബോധം ആണ് ഇന്ന് നാം കാണുന്ന ഈ ട്രോള്‍ രാഷ്ട്രീയം.മുളയിലേ നുള്ളിയിരുന്നു എങ്കില്‍ ഇന്ത്യ എന്നും മതേതര രാഷ്ട്രം തന്നെ ആയിരുന്നേനെ.സാധാരണ ജനങ്ങള്‍ അല്ല ഈ ഭിന്നിപ്പ് ഉണ്ടാക്കിയത്.ജനാധിപത്യം സംരക്ഷിക്കും എന്നും,മതേതര ഇന്ത്യയുടെ അഖണ്ഡത കാത്തു സൂക്ഷിക്കും എന്ന് പറഞ്ഞു വോട്ട് വാങ്ങി കസേര ഒപ്പിക്കാന്‍,അധികാരം കൊയ്യാന്‍ കച്ചകെട്ടി ഇറങ്ങി കാലുമാറി,നയം മാറി ഭരിച്ച ജന പ്രതിനിധികള്‍ തന്നെ ആണ് ഇതിനു ഉത്തരവാദി.

കോണ്‍ഗ്രസ്സും,കമ്യൂണിസ്റ്റും,കേരള കോണ്‍ഗ്രസ്സും,എന്തിനു ബി ജെപി യില്‍ വരെ ഉള്ള ഗ്രൂപ്പുകള്‍,പാര്‍ട്ടി പിളര്‍പ്പുകള്‍ യഥാര്‍ത്ഥ പാര്‍ട്ടി വിശ്വാസി ആയ ഏതെങ്കിലും ഒരു സാധാരണ വോട്ടറുടെ സമ്മതത്തോടെയും അറിവോടെയും ആണോ നടക്കുന്നത്.നേതാക്കള്‍ തീരുമാനിയ്ക്കുന്നു.ഞങ്ങള്‍ ഇനി മുതല്‍ ഇന്ന പാര്‍ട്ടിയെ തുണയ്ക്കാന്‍ പോകുന്നു.അതിനു നിരത്തുന്ന കുറെ ന്യായങ്ങളും.അധികാരവും പണവും അല്ലാതെ കേരളത്തിലെ 140 പ്രതിനിധികള്‍ക്കോ,കേന്ദ്രത്തിലെ 545 പ്രതിനിധികള്‍ക്കോ നോട്ടം ഉണ്ടോ? വളക്കൂറുള്ള മണ്ണിലേക്ക് നേതാക്കള്‍ വേര് ആഴ്ത്തിക്കൊണ്ടേ ഇരിയ്ക്കുന്നു. സ്വന്തം അധികാരത്തിനു വേണ്ടി അവര്‍ വേണമെങ്കില്‍ കാശ്മീര്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ എന്ന് പറഞ്ഞു പാക്കിസ്ഥാനില്‍ പോയി അവരുടെ പതാകയും പൊക്കി കൊടുക്കും. രാഷ്ട്രീയം രാഷ്ട്ര നന്മയ്ക്കു എന്ന് പള്ളിക്കൂടങ്ങളില്‍ പഠിച്ച സാധാരണ വോട്ടര്‍മാര്‍,ഇന്ത്യയിലെ സാധാരണ ജനത തേനില്‍ മുക്കിയ വാക്കുകളില്‍ മയങ്ങി കൈവിരലില്‍ മഷി ഉണക്കുക അല്ലാതെ വേറെ എന്ത് നിവൃത്തി.ഇവിടെ സാധാരണ ജനങളുടെ മനസ്സില്‍ അല്ല മതവും ജാതിയും,രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി സ്വയം ഇറങ്ങിയ ജന നായകന്മാരില്‍ ആണ്.ജാതി മത ചിന്തകള്‍.അവര്‍ അതിനെ വളര്‍ത്തുകയും,പരിപോഷിപ്പിക്കുകയും ചെയ്യുന്നു.നേതാവിന്റെ "ലോക വിവരം" സാധാരണ ക്കാരന്‍ ആയ കേഴ്വിക്കാരനില്‍ ഉണര്‍ത്തുന്ന വികാരം ആണ് ഇന്ത്യയുടെ മത ഭ്രാന്തിന്റെ തുടക്കവും,ഇന്ത്യയുടെ ഒടുക്കവും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code