തമ്മനം: കൊച്ചിയില്‍ സര്‍ക്കാര്‍ അംഗീകൃത പദ്ധതിയായ വയോജനമിത്രത്തിന്റെ ഭാഗമായി കൊച്ചിന് കോര്‍പറേഷന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തികച്ചും സൗജന്യമായി നടന്ന ഈ ക്യമ്പില്‍ ഓരോ വ്യക്തിയുടേയും എല്ലാ പരിശോധനകളും അതോടൊപ്പം ഓരോ അവയവങ്ങളുടെ ആരോഗ്യസ്ഥിതി അടങ്ങുന്ന ഹെല്‍ത്ത് റിപ്പോര്‍ട്ടും കൈമാറി.
ഏറ്റവും മികച്ച ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡോക്സ്പോട്ട് എന്ന കമ്പനിയില്‍ നിര്‍മ്മിച്ചെടുത്ത ഉപകരണങ്ങളാണ് പരിശോധനകള്‍ക്ക് ഉപയോഗപ്പെടുത്തിയത്. ഡോക്ടര്‍ സ്പോട്ട് എന്ന ഉപകരണത്തിലൂടെ പ്രമേഹം, രക്തസമ്മര്‍ദ്ദം, പള്‍സ്, ഇ.സി.ജി എന്നിവ മിനിറ്റുകള്‍ക്കകം തന്നെ അറിയാന്‍ സാധിക്കുന്നു എന്നത് ക്യാമ്പിന് ആകര്‍ഷണമായി. ഇതുപോലുള്ള ക്യാമ്പുകള്‍ നിങ്ങളുടെ പ്രദേശത്ത് നടത്തുവാന്‍ താത്പര്യമുണ്ടെങ്കില്‍ ബന്ധപ്പെടുക: 847 562 1051.
Comments