Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഉണ്ണിക്കണ്ണാ! (കവിത: തൊടുപുഴ കെ. ശങ്കര്‍)

Picture

ഉണ്ണിക്കണ്ണാ നിന്റെ മായാസ്വരൂപമെന്‍
ഉള്ളത്തില്‍ മുറ്റി നിറഞ്ഞുനില്പൂ!
ആരെയും രോമാഞ്ചം കൊള്ളിയ്ക്കും രൂപവും
ആ മന്ദഹാസവും ഞാന്‍ സ്മരിപ്പൂ!

കയ്യിലെ മിന്നും പൊന്നോടക്കുഴലുമാ-
മയ്യിട്ട താമരക്കണ്ണുകളും,
മെയ്യിലെ പീതവസനവും വാരഞ്ചും
മുല്ലപ്പൂ തോല്ക്കുന്ന പല്ലുകളും,

കാലിലെ തങ്കച്ചിലമ്പും, ചലിയ്ക്കുമ്പോള്‍
കാതില്‍പ്പതിയ്ക്കുമതിന്നൊലിയും,
എങ്ങിനെ വിസ്മരിച്ചിടും, പ്രപഞ്ചത്തി-
ലെങ്ങും നിറഞ്ഞുനിന്നീടും പ്രഭോ!

ഗോകുലമെങ്ങും നീയോടിക്കളിയ്ക്കുന്നു
ഗോവര്‍ദ്ധനധാരീ, ഗോരക്ഷകാ,
ഏവര്‍ക്കും, നന്ദഗോപര്‍ക്കും, യശോധയ്ക്കും
എന്നുമേ വാത്സല്യഭാജനം നീ!

എന്നും ഞാന്‍ കാണ്മതാ തൂമുഖമാകണം
എന്നും ഞാന്‍ കാണ്മതാ തൃപ്പാദവും!
എന്നും സ്മരിപ്പതുമാ നാമമാകണം
എന്നാളും കേള്‍പ്പതാ പൂങ്കുഴലും!

Picture2



Comments


Unnikkanna
by Dr Colonel Kavumbayi Janardhanan, Pune on 2017-08-15 10:52:48 am
An excellent devotional Poem. Expect more such poems from Mr Thodupuzha K Shanakar


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code