Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പതിനാറാമത് ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് ഡാളസില്‍   - രാജന്‍ ആര്യപ്പള്ളില്‍

Picture

അറ്റ്‌ലാന്റ: 2018 ജൂലൈ 19 മുതല്‍ 22 വരെ ഡാളസ് പട്ടണത്തില്‍ ഡി.എഫ്.ഡബ്യു അന്തര്‍ദേശീയവിമാനത്താവളത്തിന് സമീപത്തുള്ള ഹയാത്ത് റീജന്‍സി ഹോട്ടലില്‍വച്ച് നടത്തപ്പെടുന്ന 16-ാമത് ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ന്യൂജേഴ്‌സി ചെറിഹില്‍ കണ്‍വന്‍ഷന്‍ സെന്ററില്‍വച്ച് നടന്ന 15-ാമത് ഐപിസി ഫാമിലികോഫറന്‍സില്‍ ജൂലൈ 28ന് വെള്ളിയാഴ്ച നടത്തപ്പെട്ട ജനറല്‍ ബോഡി മീറ്റിംഗിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.നാഷണല്‍ കണ്‍വീനര്‍ റവ. ഡോ. ബേബി വര്‍ഗീസ്, സെക്രട്ടറി അലക്‌സാണ്ടര്‍ ജോര്‍ജ്, ട്രഷറാര്‍ ജയിംസ് മുളവന എന്നിവരെ സൗത്ത് ഫ്‌ളോറിഡായില്‍ നടന്ന കോഫറന്‍സില്‍ വച്ച്‌തെരഞ്ഞെടുത്തിരുന്നു.

നാഷണല്‍കവീനറായിതിരഞ്ഞെടുക്കപ്പെട്ട റവ. ഡോ. ബേബിവര്‍ഗീസ് ഇന്ത്യാ പെന്തക്കോസ്ത്‌ദൈവസഭയുടെ ആരംഭകാല പ്രവര്‍ത്തകനും സുവിശേഷകനുമായ പരേതനായ പാസ്റ്റര്‍ ഗീവര്‍ഗീസ് ബേബിയുടെ മകനാണ്. 1973 ല്‍ അമേരിക്കയില്‍ കുടിയേറി പാര്‍ത്ത പാസ്റ്റര്‍ ബേബിവര്‍ഗീസ് ഐപിസി ജനറല്‍വൈസ് പ്രസിഡന്റായി രണ്ടുതവണ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡാളസ് പി.വൈ.സിഡി പ്രസിഡന്റ്, ഐ.പി.സി മിഡ്‌വെസ്റ്റ്‌റീജിയണ്‍ പ്രസിഡന്റ്, ഐ.പി.സി ഫമിലികോഫറന്‍സ് മുന്‍ കണ്‍വീനര്‍, പിസിനാക്ക് നാഷണല്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പാസ്റ്റര്‍ ബേബി വര്‍ഗീസ് കഴിഞ്ഞ 36 വര്‍ഷമായി ഡാളസ്‌ഐപിസി എബനേസര്‍ ചര്‍ച്ചിന്റെ സീനിയര്‍ ശുശ്രൂഷകനായി പ്രവര്‍ത്തിക്കുന്നു. മികച്ച പ്രഭാഷകനും, സംഘാടകനുമായ ഇദ്ദേഹം, കേരളത്തിലും, നേപ്പാളിലും, ലോകത്തിന്റെവിവിധ മിഷനറി പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. .പുക്കല്‍ തെക്കേതില്‍ അറുൂറ്റിമഗലം മവേലിക്കര സ്വദേശിയുമാണ്. ഭാര്യ: സൂസി. മക്കള്‍: ഡോ. നാന്‍സി, ഡോ: ബെറ്റ്‌സി, ഡോ. ജെയിസണ്‍.

നാഷണല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് മേക്കഴൂര്‍ പത്തനതിട്ട കൂരിക്കാട്ടില്‍ വീട്ടില്‍ പരെതരായ കെ.എസ്. ജോര്‍ജ്ജ് - മറിയാമ്മ ജോര്‍ജ്ജ് ദമ്പതികളുടെ മകനാണ്. മുംബൈയില്‍ താമസിച്ചുകൊണ്ട് ഹൈസ്കൂള്‍, കോളേജ് വിദ്യാഭ്യാസാനന്തരം ദോഹ-ഖത്തറില്‍ ജോലിയിലായിരുന്ന അലക്‌സാണ്ടര്‍ 1983-ല്‍ അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്തു. ദോഹചര്‍ച്ചിന്റെ ബോര്‍ഡ്‌മെംബര്‍ ആയിരുന്ന ഇദ്ദേഹംകഴിഞ്ഞ 30 വര്‍ഷമായ് ഐ.പി.സി ഒര്‍ലാന്റോ സഭാംഗമാണ്. ഐ.പി.സി ഒര്‍ലാന്റോ സഭാസെക്രട്ടറി, ട്രഷറാര്‍, പിസിനാക്ക് നാഷണല്‍ പ്രതിനിധി, ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് അറ്റ്‌ലാന്റാ നാഷണല്‍ ട്രഷറാര്‍, ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയന്‍ ജോ.സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളി പെന്തക്കോസ്തുകാര്‍ക്ക ്‌സുപരിചിതനും, മികച്ച സംഘാടകനുമായ ഇദ്ദേഹം ഐ.പി.സിഒര്‍ലാന്റോസഭയുടെ പുതിയതായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ചര്‍ച്ച് ബില്‍ഡിംഗിന്റെ കമ്മിറ്റി ചെയര്‍മാന്‍/പ്രൊജക്ട് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.ഭാര്യ: ഷീബ. മക്കള്‍: ജോയല്‍ - സവിത, ഡാനിയേല്‍.

നാഷണല്‍ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ ജെയിംസ് മുളവന കായമ്കുളത്ത് പാസ്റ്റര്‍ പി.എം. തങ്കച്ചന്‍-അമ്മിണി ദമ്പതികളുടെ സീമന്തപുത്രനായി 1978-ല്‍ ജനിച്ചു. ഹൈസ്ക്കൂള്‍, കോളേജ്, ടെക്കനിക്കല്‍ വിദ്യാഭ്യാസാനന്തരം മുബൈ, ദുബായ്, അബുദബി എീവിടങ്ങളില്‍ ഓയില്‍-ഗ്യാസ് സെക്ടറില്‍ പൈപിംഗ് ഡിസൈന്‍ എന്‍ജിനീയറായി പ്രവര്‍ത്തിച്ചു. 2006-ല്‍ æടുംബമായി അമേരിക്കയിലേക്ക് കുടിയേറുകയും എറ്റിഐ കോളേജ് ഓഫ് ഹെല്‍ത്ത്, മയാമിയില്‍ റെസ്പിറേറ്ററി തെറാപ്പിയില്‍ ഉപരിപ0നം നടത്തുകയും ചെയ്തു. ഇപ്പോള്‍ ഫ്‌ളോറിഡായിലെ പാംബീച്ച് കൗണ്ടിയില്‍ താമസിച്ചുകൊണ്ട് ജെഎഫ്‌കെ മെഡിക്കല്‍ സെന്ററില്‍ പള്‍മനറി ഡിപ്പാര്‍ട്ട്‌മെന്റ്‌സൂപ്പര്‍വൈസറായി ജോലിചെയ്യുന്നു. ഐ.പി.സി മഹാരാഷ്ട്ര റീജിയന്‍ പി.വൈ.പി.എ ജോയിന്റ്‌സെക്രട്ടറി, പിവൈഎഫ്എഫ് ഫ്‌ളോറിഡ വൈസ് പ്രസിഡന്റ്, ഐ.പി.സി സൗത്ത് ഫ്‌ളോറിഡ ചര്‍ച്ച് സെക്രട്ടറി, 33-ാമത് പിസിനാക്ക് നാഷണല്‍ പബ്ലിസിറ്റി കണ്‍വീനര്‍ തിടങ്ങിയ പദവികള്‍വഹിച്ചിട്ടുണ്ട്. ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയന്‍ സണ്ടേ സ്കൂള്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം എഴുത്തുകാരന്‍, ഗ്രന്ഥകര്‍ത്താവ്, ലേഖകന്‍ എീ നിലകളിലും മലയാളി പെന്തക്കോസ്തു സമൂഹത്തിന് സുപരിചിതനാണ്. ഭാര്യ: ഗ്രിന്‍സി, മകള്‍: അക്‌സ.

നാഷണല്‍ യൂത്ത് കോര്‍ഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ ജെറി കല്ലൂര്‍ കൊട്ടാരക്കര കല്ലൂര്‍ ഗ്രേയ്‌സ് കോട്ടേജില്‍ രജന്‍ - ഗ്രേയ്‌സ് ദമ്പതികളൂടെ മകനാണ്. ഐ.പി.സി ത്രിക്കണ്ണമങ്ങല്‍ സണ്ടേ സ്ക്കൂള്‍ അധ്യാപകന്‍, പി.വൈ.പി.എസെക്രട്ടറി, പി.വൈ.പി.എ കൊട്ടാരക്കര ഡിസ്ട്രിക്ട് - സോണല്‍ സി.ജി.പി.എഫ് കൊട്ടാരക്കര ഏറിയാ സെക്രട്ടറിഎന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡാളസിലെ പെന്തക്കോസ്ത് യുവജന സംഘടനയായ പി.വൈ.സി.ഡികോര്‍ഡിനേറ്റര്‍, ഐ.പി.സി എബനേസര്‍ പിവൈപിഎ യൂത്ത് കോര്‍ഡിനേറ്റര്‍, അസോസിയേറ്റ് യൂത്ത്‌കോര്‍ഡിനേറ്റര്‍, ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയന്‍ പി.വൈ.പി.എ വൈസ് പ്രസിഡന്റ്എന്നീ നിലയില്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ: ഡോ. മെര്‍ലിന്‍.

ലേഡീസ് കോര്‍ഡിനേറ്ററായിതിരഞ്ഞെടുക്കപ്പെട്ട സിസ്റ്റര്‍ നാന്‍സി ഏബ്രഹാം æമ്പനാട് ആഞ്ഞിലിമൂട്ടില്‍ (കീഴുകര) എ.ജെ. മാത്യു- മേരി ദമ്പതികളുടെ മകളാണ്. ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ ലേഡീസ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. ലേക്ക്‌ലാന്റ് ഐപിസി സഭാ അംഗമാണ്. ഭര്‍ത്താവ്: പാസ്റ്റര്‍ റോയി വാകത്താനം. മക്കള്‍: എയ്മി, അക്‌സ, ആഷിലി, ഏയ്‌ബെല്‍.

ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഫാമിലി കോഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ തലങ്ങളിലേക്ക് നാഷണല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. റവ. ജോയിവര്‍ഗീസ്, റവ. പി.വി. മാമ്മന്‍ (പ്രാര്‍ത്ഥന), കെ.സി. ജേക്കബ് (സംഗീതം), ഫിന്‍ലി വര്‍ഗീസ്, ലിജോയ് വര്‍ഗീസ്, ബിജൊ തോമസ് (രെജിസ്റ്ററേഷന്‍), ജോസ്‌സാമുവേല്‍ (ഭക്ഷണം), കെ.വി.ജോസഫ് (അക്കോമഡേഷന്‍), വിജേയ്ചാക്കോ (ഗതാഗതം), റവ. കെ.സി. ജോ (സെക്കൂരിറ്റി), ഡോ.ജെയിസ വര്‍ഗീസ് (മെഡിക്കല്‍), സാം മാത്യു (മീഡിയ), റവ. ബനു ജോ (വെബ്‌സൈറ്റ് / ഐ.റ്റിസപ്പോര്‍ട്ട്), രാജന്‍ ആര്യപ്പള്ളില്‍ (പ"ിസിറ്റി), ബാവന്‍ തോമസ്, റവ. പി.ജി. തോമസ് (അഷറര്‍), റവ്. വെസ്ലി ഡാനിയേല്‍ (ലോര്‍ഡ്‌സപ്പര്‍), ഡോ. വില്‍സ വര്‍ക്കി (ലൈറ്റ്& സൗണ്ട്).

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍ (നാഷണല്‍ പ"ിസിറ്റികോര്‍ഡിനേറ്റര്‍)Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code