Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാര്‍ഷികമേഖല തകര്‍ന്നിരിക്കുമ്പോള്‍ സര്‍ക്കാരിന്റെ കര്‍ഷകദിനാചരണം പ്രഹസനം: ഇന്‍ഫാം

Picture

കോട്ടയം: കാര്‍ഷികോല്പന്നങ്ങളുടെ ഉല്പാദനക്കുറവും വിലയിടിവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിച്ചിരിക്കുന്ന വന്‍ സാമ്പത്തിക തകര്‍ച്ച കര്‍ഷകരിന്ന് നേരിടുമ്പോള്‍ കോടികള്‍ ചെലവഴിച്ച ്‌സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ചിങ്ങം ഒന്നിലെ കര്‍ഷകദിനാചരണവും ആഘോഷങ്ങളം പ്രഹസനമാണെന്നും ഇന്‍ഫാം ഉള്‍പ്പെടെയുള്ള കര്‍ഷകപ്രസ്ഥാനങ്ങള്‍ സഹകരിക്കില്ലെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

കാര്‍ഷികത്തകര്‍ച്ചയില്‍ ബദല്‍ സംവിധാനങ്ങളൊരുക്കുവാന്‍ സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടിരിക്കുന്നു. കൃഷിവകുപ്പ് നിരന്തരം നടത്തുന്ന പ്രഖ്യാപനങ്ങളില്‍ കര്‍ഷകര്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടു. റബര്‍, നാളികേരം, തേയില, കാപ്പി തുടങ്ങിയ വിവിധ വിളകളും വന്‍ തകര്‍ച്ച നേരിടുകയാണ്. ഏറെ പ്രതീക്ഷകള്‍ നല്‍കിയ നീര ഉല്പാദനം പെരുവഴിയിലായി. കാര്‍ഷികനയം നടപ്പിലാക്കുവാനോ 1000 രൂപ മാത്രമുള്ള കര്‍ഷകപെന്‍ഷന്‍ അര്‍ഹതപ്പെട്ട കര്‍ഷകര്‍ക്ക് കൃത്യമായി നല്‍കുവാനോ സാധിച്ചിട്ടില്ല. ഈയവസ്ഥയില്‍ സര്‍ക്കാരിനെങ്ങനെ കര്‍ഷകരുടെപേരില്‍ ദിനമാചരിക്കാനാവും? മാസങ്ങള്‍ക്കു മുമ്പു സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാന്‍ കര്‍ഷകരിന്ന് നെട്ടോട്ടമോടുകയാണ്. വിവിധ കാര്‍ഷികോല്പന്നങ്ങള്‍ക്ക് അടിസ്ഥാനവില നിശ്ചയിച്ചിട്ടില്ല. ഉല്പന്നങ്ങളുടെ സംഭരണമോ, സംഭരിച്ചവ കേടുകൂടാതെ സൂക്ഷിക്കുവാനുള്ള സംവിധാനമോ, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ പ്രോത്സാഹനമോ വിപണനശൃംഖലയോ ഉള്‍പ്പെടെ ബദല്‍സംവിധാനങ്ങളൊരുക്കുവാന്‍ നടപടികളില്ലാത്തപ്പോള്‍ ഓണനാളുകളില്‍ പച്ചക്കറിക്കിറ്റു വിറ്റതുകൊണ്ടോ, മെത്രാന്‍കായലില്‍ വിത്തെറിഞ്ഞതുകൊണ്ടോ, കര്‍ഷകദിനം ആചരിച്ചതുകൊണ്ടോ കര്‍ഷകര്‍ രക്ഷപെടില്ല. ഈ നില തുടര്‍ന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെ സാക്ഷരകേരളത്തിലും കര്‍ഷക ആത്മഹത്യകള്‍ക്ക് സാധ്യതകളേറും.

ന്യൂ ജനറേഷന്‍ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ഏജന്റുമാരായി വിള ഇന്‍ഷ്വറന്‍സ് പദ്ധതിയിലൂടെ കൃഷിവകുപ്പ് മാറിയിരിക്കുന്നു. വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാത്ത കര്‍ഷകര്‍ക്ക് ഇതര കാര്‍ഷികാനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നുള്ള കൃഷിവകുപ്പിന്റെ നിലപാട് അംഗീകരിക്കാനാവില്ല. കര്‍ഷകദിനാഘോഷങ്ങളുടെ മറവില്‍ ഖജനാവ് കൊള്ളയടിക്കുവാന്‍ വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്ക് അവസരമൊരുക്കുമെന്നതിനപ്പുറം കര്‍ഷകര്‍ക്കോ പൊതുസമൂഹത്തിനോ സര്‍ക്കാര്‍ വക കര്‍ഷകദിനാചരണംകൊണ് നേട്ടമുണ്ടാവില്ലെന്ന് കഴിഞ്ഞകാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. സംസ്ഥാന കൃഷിവകുപ്പ് പിരിച്ചുവിട്ടാല്‍പോലും കര്‍ഷകര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലാത്ത സ്ഥിതിവിശേഷമാണ് ഇന്നുള്ളതെന്നും സര്‍ക്കാരിന്റെ കര്‍ഷകദിനം കേരളത്തിലെ കര്‍ഷകന് കണ്ണീര്‍ദിനമാണെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code