Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ദുബായ് ചാപ്റ്റര്‍ രൂപീക രണവും കുടുംബ സംഗമവും

Picture


ദുബായ് : ആഗോള പ്രവാസി കൂട്ടായ്മയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ദുബായ് ചാപ്റ്റര്‍ രൂപീകരണവും കുടുംബ സംഗമവും ഷാര്‍ജയില്‍ വെച്ച് നടന്നു. ചടങ്ങില്‍ മുഖ്യഅതിഥിയായി സംബന്ധിച്ച ഫെഡറേഷന്‍ ഗ്ലോബല്‍ കോഡിനേറ്റര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ (ആസ്ട്രിയ) കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.

ഫെഡറേഷന്‍ ദുബായ് ചാപ്റ്റര്‍ പ്രസിഡണ്ട് സിയാദ് കൊടുങ്ങല്ലൂര്‍, ജനറല്‍ സെക്രട്ടറി സാബുവര്‍ഗ്ഗീസ്, ട്രഷറര്‍ സി. പി. വീരാന്‍കുട്ടി, വൈസ് പ്രസിഡന്റുമാരായ ശ്രീവിദ്യാസജീഷ്, ഫാരിഷ്‌മൊയ്തീന്‍, സെക്രട്ടറിമാരായ ഷഹനാസ്, സാദിഖ് എന്നിവരുടെ നേതൃത്വ ത്തില്‍ 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ജയിംസ് മാത്യു, ഡോ. ഷിഹാബുദ്ദീന്‍, നൗഷാദ് പി. ഷാഹുല്‍, സുനില്‍ അലി എന്നിവരാണ് രക്ഷാധി കാരികള്‍.

ഫെഡറേഷന്‍ യു. എ. ഇ. കോഡിനേറ്റര്‍ ഫിറോസ് മണ്ണാര്‍ക്കാട് അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് എ. എസ്. ധീരജ്, തമിഴ് സിനിമാ സംവിധായകനും മലയാളി യുമായ യു. ജയകൃഷ്ണന്‍, ഡോക്ടര്‍ ഷിഹാബുദ്ദീന്‍, സുബൈര്‍ തളിപ്പറമ്പ്, പി. എം. അബ്ദുല്‍ റഹിമാന്‍, യാസിര്‍ ഹമീദ്, ശരീഫ് മാന്നാര്‍, ഫെഡറേഷന്‍ അലൈന്‍ കോഡിനേറ്റര്‍ നൗഷാദ് വളാഞ്ചേരി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അനന്ത ലക്ഷ്മി, അമൃതാ മനോജ്, മാളവിക മനോജ് എന്നിവര്‍ കവിതകള്‍ ആലപിച്ചു.
അംഗങ്ങളെ പരിചയപ്പെടുത്തുവാന്‍ യാസിര്‍ ഹമീദ് നേതൃത്വം നല്‍കി.

56 രാജ്യങ്ങളിലെ മലയാളികള്‍ അംഗങ്ങളായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആദ്യ ലോകസമ്മേളനം ഓസ്ട്രിയ യിലെ വിയന്നയില്‍ 2017 നവംബര്‍ 2, 3 തിയ്യതി കളില്‍ നടക്കും എന്നും ദുബായ് ചാപ്റ്റര്‍ പ്രതിനിധികള്‍ പരിപാടിയില്‍ സംബന്ധിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code