ലോകമെങ്ങുമുള്ള മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ അമേരിക്കന്‍ കാഴ്ച്ചകളുടെയും , വിശേഷങ്ങളുടെയും ദൃശ്യകൂട്ടുകളുമായി വാരാന്ത്യത്തില്‍ കടന്നെത്തുന്ന ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ചയിലും ( ശനിയാഴ്ച രാവിലെ 8 മണിക്ക് EST- IP നെറ്റ്വര്‍ക്കിലും , 9അങ ഡിഷ് നെറ്റ്വര്‍ക്കിലും ) വൈവിധ്യമായ പ്രോഗ്രാമുകള്‍ സംപ്രേഷണം ചെയ്യുന്നു.
ബോളിവുഡ് താരങ്ങള്‍ അരങ്ങു തകര്‍ത്ത ന്യൂയോര്‍ക്കില്‍ നടന്ന കകഎഅ താരനിശ , ഓഗസ്ററ് 21 നു അമേരിക്കയിലെ 10 സംസ്ഥാനങ്ങളില്‍ ഉണ്ടാവാന്‍ പോകുന്ന സമ്പൂര്‍ണ സൂര്യഗ്രഹണത്തിന്റെ വിശദാംശങ്ങള്‍,
ഏറ്റവും പുതിയ ഹോളിവുഡ് ചിത്രം " ദി ലാസ്റ്റ് ഫേസ്" ന്റെ അണിയറ വിശേഷങ്ങള്‍ , ഡേറ്റോണ്‍ എയര്‍ഷോയിലെ വിമാനങ്ങളുടെ മിന്നുന്ന പ്രകടനങ്ങള്‍ എന്നീ പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
കമ്മ്യൂണിറ്റി റൗണ്ടപ്പില്‍ ഹൂസ്റ്റണിലെ ഷുഗര്‍ലാന്‍ഡ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് വിശ്വാസികള്‍ക്ക് സമര്‍പ്പണ ചടങ്ങ് , ഷിക്കാഗോയില്‍ ഓഗസ്റ്റ് 24 മുതല്‍ 26 വരെ നടക്കുന്ന ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ സമ്മേളന ഒരുക്കങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : രാജു പള്ളത്ത് , യു.എസ് പ്രോഗ്രാം ഡയറക്ടര്‍ 732 429 9529
Comments