Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒന്നാം അമേരിക്കൻ നായർ സംഗമാറ്റത്തിൽ മലയാളി മങ്ക മത്സരവും

Picture

തിരുവനന്തപുരം:ജൂലായ് 29 ന് തിരുവനന്തപുരത്ത് നടക്കുന്ന വടക്കേ അമേരിക്കയിലെയും ,കാനഡയിലെയും നായർ സമുദായാംഗങ്ങളുടെ കൂട്ടായ്‍മയുടെ കേരളത്തിൽ വച്ചുള്ള ഒന്നാം അമേരിക്കൻ നായർ സംഗമാറ്റത്തിൽ വനിതകൾക്കായി മലയാളി മങ്ക മത്സരവും സംഘടിപ്പിക്കുന്നു .ഒന്നും രണ്ടും മുന്നും സ്ഥാനത്തെത്തുന്നവർക്കു കാഷ് പ്രൈസും നൽകും.തിരുവനതപുരം   റെസിഡൻസി ടവർ ഹാളിൽ വച്ച് മത്സരം നടക്കുക.റാണി അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ഭായി ഉത്‌ഘാടനം നായർ സംഗമത്തിന്റെ പകിട്ട് കൂട്ടുന്ന ഒരു മത്സരം കൂടി ആയിരിക്കും ഇത് . അമേരിക്കയിലും കാനഡയിലുമായി അധിവസിക്കുന്ന ഇരുപത്തയ്യായിരത്തോളം അംഗങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന നായർ സംഘടനകളുടെയും സമുദായ നേതാക്കളുടെയും കൂട്ടായ്മയാണ് ഈ സംഗമം സംഘടിപ്പിക്കുന്നത്.ഇരുന്നൂറിലധികം കുടുംബങ്ങൾ ഈ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട് .
 
വടക്കേ അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിലായി സാംസ്കാരികമായും ,സമുദായികമായും സംഘടിക്കപ്പെട്ട നായർ കുടുംബങ്ങളുടെ ഒന്നിച്ചു ചേരൽ ഒരു ചരിത്ര സംഭവം ആക്കുന്നതിന്റെ ഭാഗമായിട്ടാണ് മലയാളി മങ്ക മത്സരം നടത്തുന്നത്. 
 
തിരുനെറ്റി തന്നിലെ ചന്ദനക്കുറിയും കാച്ചെണ്ണതേച്ചൊരു   കാർകൂന്തലും 
ചീകിയൊതുക്കിയ കേശഭാരംതന്നിലൊത്തനടുവിലായ്‌ തുളസിക്കതിരും 
മാൻമിഴിതന്നിലെ കണ്മഷിയും പൂർണ്ണചന്ദ്രൻ തോൽക്കുന്ന മുഖപ്രസാദവും വടിവൊത്തയുടലിലായഴകേകും കസവുസാരിയുമണിയവെ പൂർണ്ണതയാം മലയാളിമങ്കയെ വർണ്ണിക്കുവാനിനിയുറെയുണ്ടെന്ന കവി വാക്യം പോലെ മനോഹരമായ മത്സരമായിരിക്കും ഈ സംഗമത്തിൽ നടക്കുക.
കേരളത്തിന്റെ പാരമ്പര്യ തനിമയും മാറുന്ന ഫാഷന്‍ സങ്കല്പങ്ങളും സംയോജിപ്പിച്ചു കൊണ്ട് നടത്തുന്ന ഈ മത്സരത്തിൽ  സ്ത്രീകൾക്ക് കേരളീയ രീതിയിലുള്ള വസ്ത്രധാരണം, വിവിധ ഫാഷനുകളിലുള്ള ഹെയര്‍െസ്റ്റെലുകള്‍, മേക്കപ്പിലെ പുതുപുത്തന്‍ ശൈലികള്‍, ഒക്കെ പാരമ്പര്യത്തിന് അനുസരിച്ചു പരീക്ഷിക്കാവുന്നതാണ് .
ഓരോരുത്തര്‍ക്കും അവരവരുടെ വ്യക്തിത്വത്തിനിണങ്ങിയ വസ്ത്രധാരണ രീതിയും, ഒപ്പം തങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ചുള്ള പുതുമകള്‍ പരീക്ഷിക്കുവാനുള്ള ആത്മവിശ്വാസവും കൈവരിക്കുവാൻ കൂടിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത് . കൂടുതൽ വിവരങ്ങളും അമേരിക്കൻ നായർ സംഗമത്തിന്റെ വിശദാംശങ്ങളും www.nairsangamam.comഎന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
 
നായർ സർവീസ് സൊസൈറ്റി ഓഫ് കാലിഫോർണിയയുടെ സ്ഥാപകനും പ്രെസിഡന്റുമായ രാജേഷ് നായർ, ന്യൂ യോർക്ക് നായർ ബെനിവാലന്റ് അസോസിയേഷൻ പ്രസിഡന്റ് കരുണാകൻ പിള്ള, മുൻ പ്രസിഡന്റ് അപ്പുക്കുട്ടൻ പിള്ള, നായർ അസോസിയേഷൻ ഓഫ് ചിക്കാഗോ മുൻ പ്രെസിടെന്റും എൻ.എസ്സ്.എസ്സ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രെസിഡന്റുമായ എം.എൻ.സി. നായർ, എൻ.എസ്സ്.എസ്സ് കാനഡ എക്സിക്യൂട്ടീവ് സന്തോഷ് പിള്ള, ന്യൂ ജേഴ്‌സി നായർ മഹാമണ്ഡലം സ്ഥാപകനും ചെയർമാനുമായ മാധവൻ നായർ എന്നിവരടങ്ങിയതാണ് സംഗമത്തിന്റെ മുഖ്യ സംഘാടക സമിതി .സംഗമത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങൾ ആണ് നടക്കുന്നത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code