Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യ കാത്തോലിക് അസോസിയേഷന്‍ ഓഫ് അമേരിക്കന്‍ സെന്‍റ് തോമസ് ഡേ വിപുലമായി ആഘോഷിച്ചു

Picture

ഇന്ത്യ കാത്തോലിക് അസോസിയേഷന്‍ ജൂലൈ 22-ാം തീയതി സെന്‍റ്. വിന്‍സെന്‍റ് പോള്‍ കത്തിഡ്രള്‍ ദേവാലയത്തില്‍ വച്ച് സെന്‍റ് തോമസ് ഡേ ആഘോഷിച്ചു. രാവിലെ 9.30 ന് കത്തിഡ്രല്‍ വികാരി ബഹുമാനപ്പെട്ട ഫാദ: നോബി അയ്യനേത്തിന്‍റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും അതിനുശേഷം പൊതു സമ്മേളനവും നടത്തി.

പ്രസ്തുത സമ്മേളനം ശ്രീമതി. സ്വപ്ന മാലയില്‍, ജെസ്സി ആന്‍റോ, ജെസ്സി കണ്ണത്ത് എന്നിവരുടെ ഈശ്വര പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച സമ്മേളനം സെക്രട്ടറി ലിജോ ജോണ്‍ സ്വാഗതം ആശംസിച്ചു. ഇന്ത്യ കാത്തോലിക് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ കെ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഫാദ: നോബി അയ്യനേത്ത് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയും സെന്‍റ് തോമസ് ഡേ സന്ദേശം അറിയിക്കുകയും ചെയ്തു. ഇന്‍ഡ്യന്‍ കത്തോലിക്ക അസ്സോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി. മേരി ഫിലിപ്പ്, അര്‍പ്പിത എസ്.ഐ.സി എന്നിവര്‍ ആശംസാ പ്രസംഗവും നടത്തി. തദവസരത്തില്‍ ഇന്‍ഡ്യന്‍ കത്തോലിക്ക് അസ്സോസിയേഷന്‍റെ മുന്‍കാല പ്രസിഡന്‍റുമാരെ പൊന്നാടയണിയിച്ച് ആദരിച്ചു.

എം.സി ആയിട്ട് പ്രവര്‍ത്തിട്ടത് ശ്രീമതി. സ്വപ്ന മാലയിലാണ്. ജോയിന്‍റ് സെക്രട്ടറി പോള്‍ ജോസ് ഏവര്‍ക്കും നന്ദി അര്‍പ്പിച്ചുകൊണ്ട് യോഗം സമാപിച്ചു. ട്രഷറ4 സാബുമാര്‍ക്കോസ് എക്സിക്യൂട്ടീവ്കമ്മിറ്റി അംഗങ്ങള്‍ ജോസ്മലയില്‍, ആന്റോ വര്‍ക്കി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code