Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കരുണാ ചാരിറ്റിയുടെ വാര്‍ഷിക ബാങ്ക്വറ്റ് ശനിയാഴ്ച റോയല്‍ ആല്‍ബര്‍ട്ട്സ് പാലസില്‍

Picture

ന്യുജേഴ്സി: സേവനത്തിന്റെ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുവാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ള കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റും കലാപരിപാടികളും ഫണ്ടു സമാഹരണവും ഈ ശനിയാഴ്ച വൈകിട്ട് 6 മുതല്‍ ന്യുജേഴ്സി എഡിസണിലെ റോയല്‍ ആല്‍ബെര്‍ട്ട്സ് പാലസില്‍ നടക്കും.

അംബാസിഡര്‍ ടി.പി. ശ്രീനിവാസന്റെ സഹധര്‍മ്മിണി ലേഖാ ശ്രീനിവാസന്റെ നേതൃത്വത്തില്‍ മലയാളി വനിതകള്‍ രൂപം കൊടൂത്ത കരുണാ ചാരിറ്റീസ് ആരോഗ്യം, ചികിത്സാ രംഗം, വിദ്യാഭ്യാസം തുടങ്ങിയമേഖലകളില്‍ സഹായമെത്തിക്കുന്നു.

കൂടാതെ യഥാസമയം വിവാഹം നടത്താന്‍ നിവൃത്തി ഇല്ലാത്ത കുടുംബങ്ങളിലേയ്ക്കും കരുണയുടെ പ്രവര്‍ത്തനങ്ങള്‍ എത്തിയിട്ടുണ്ട്. നിരാശയില്‍ കഴിയേണ്ടി വന്ന പല കുടുംബങ്ങള്‍ക്കും കരുണയുടെ സ്നേഹ ഹസ്തങ്ങള്‍ അനുഗ്രഹം ആയി. ഒരോ വര്‍ഷവും കരുണ അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നു.

ഇതിനകം800,000 ഡോളര്‍ പണമായിട്ടും, 550,000 ഡോളര്‍ വസ്തുക്കളായിട്ടും സഹായമെത്തിക്കാന്‍ സംഘടനക്കായി.ഈ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുവാന്‍ ഹൃദയാലുക്കളായ ഏവരെയുംകരുണാചാരിറ്റി ക്ഷണിക്കുന്നു. റാഫിളും മികച്ച സമ്മാനങ്ങളും ഉണ്ട്



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code