Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിനീത നായര്‍ ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്‍ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

Picture

ന്യൂജേഴ്സി: 2018 ജൂലയ് 4 മുതല്‍ 7 വരെ ഫിലഡല്‍ഫിയയില്‍ നടത്തുന്ന ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്റെ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ആയി മാധ്യമ പ്രവര്‍ത്തകയായ വിനീത നായരെ തിരഞ്ഞെടുത്തതായി ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റായ വിനീത നായര്‍ ഹ്യൂസ് അഡ്വെര്‍ടൈസിങ് ഏജന്‍സിയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ ആയും പ്രവര്‍ത്തിക്കുന്നു.

കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള വിനീത പഠന കാലത്തുതന്നെ മാധ്യമരംഗത്തു സജീവസാന്നിധ്യമായിരുന്നു. ദൂരദര്‍ശന്‍, ഏഷ്യനെറ്റ്, സൂര്യ ടിവി, ഓള്‍ ഇന്‍ഡ്യ റേഡിയോ തുടങ്ങി വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ നിരവധി ശ്രദ്ധേയമായ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള വിനീത രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാഹിത്യ രംഗങ്ങളിലെ പ്രമുഖരുമായി അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ട്. കായംകുളം തെര്‍മല്‍ പവര്‍ പ്ലാന്റ് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എ.ബി. വാജ്പെയ് ഉദ്ഘാടനം ചെയ്ത ചടങ്ങിന്റെ ഔദ്യോഗിക ഹോസ്റ്റായിരുന്നു അന്ന് വിദ്യാര്‍ഥിനിയായിരുന്ന വിനീത.

ന്യൂസ് ആങ്കര്‍, റിപ്പോര്‍ട്ടര്‍, എഡിറ്റര്‍, കോപ്പിറൈറ്റര്‍, അവതാരക, ഇന്റര്‍വ്യൂവര്‍, ടോക് ഷോ ഹോസ്റ്റ്, പ്രോഡ്യൂസര്‍, പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ എന്നീ നിലകളില്‍ 'വിനി' എന്നറിയപ്പെടുന്ന വിനീത നായര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂജേഴ്സി കേന്ദ്രമാക്കിയുള്ള മലയാളം ഐപിടിവി നെറ്റ്വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'മലയാളം ടെലിവിഷന്‍ ന്യൂസ് വിത്ത് വിനീത നായര്‍' എന്ന പരിപാടി വന്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അച്ചടി, ദൃശ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം തന്നെ പബ്ലിക്ക് സ്പീക്കിംഗ് സ്കില്‍ വര്‍ധിപ്പിക്കുന്നതിനുള്ള കോച്ചിംഗും വിനി നായര്‍ നല്‍കിവരുന്നു. ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ആണ്. വിവിധ മാധ്യമ മേഖലകളില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള വിനി നായര്‍ ഫൊക്കാന കണ്‍വെന്‍ഷന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code