Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യു.എസ് വിസ: നടപടികള്‍ വീണ്ടും പരിഷ്കരിക്കുന്നു

Picture


വാഷിങ്ടന്‍ : യുഎസില്‍ വിദേശികളായ വിദഗ്ധ തൊഴിലാളികള്‍ക്കു നല്‍കുന്ന എച്ച്–1 ബി വീസ സംബന്ധിച്ച നടപടികള്‍ വീണ്ടും പരിഷ്കരിക്കാനൊരുങ്ങി യുഎസ് ഭരണകൂടം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിവിധ ഗവേഷണസ്ഥാപനങ്ങളുടെയും എച്ച്–1 ബി വീസയ്ക്കുള്ള അപേക്ഷയില്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ക്കാണു യുഎസ് ഭരണകൂടം ഒരുങ്ങുന്നത്.

യുഎസ് പൗരന്മാരുടെ തൊഴിലവസരം കുറയ്ക്കുന്ന രീതിയില്‍ വിദേശ തൊഴിലന്വേഷകര്‍ എത്തുന്നതു തടയുന്നതിനായി എച്ച്–1 ബി വീസ സംബന്ധിച്ച നടപടിക്രമങ്ങള്‍ പുനരവലോകനം ചെയ്യുമെന്നു ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഇത്തരം വീസകളുടെ പ്രീമിയം പ്രോസസിങ് ആറു മാസത്തേക്കു തടഞ്ഞുവച്ച് യുഎസ് സിറ്റിസന്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) ഏപ്രില്‍ മൂന്നിനാണ് ഉത്തരവിട്ടത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code