ഫാ. പീറ്റര്‍ സെബാസ്റ്റ്യന്‍ ഗോവിയസ് ബെട്ടിയ രൂപതാധ്യക്ഷന്‍
ന്യൂഡല്‍ഹി: ഫാ. പീറ്റര്‍ സെബാസ്റ്റ്യന്‍ ഗോവിയസ് ബിഹാറിലെ ബെട്ടിയ രൂപതാധ്യക്ഷനായി നിയമിതനായി. ഇപ്പോള്‍ ബിഹാറിലെ ഭഗല്‍പൂര്‍ രൂപതയുടെവികാരി ജനറാളാണു ഫാ. ഗോവിയസ്. 62 വയസുള്ള ഇദ്ദേഹം 1983ല്‍ വൈദികനായി. മംഗളൂരുവിനടുത്ത് ഹോസബെട്ടു സ്വദേശിയാണ്.
2013ല്‍ ബിഷപ് വിക്ടര്‍ ഠാക്കൂര്‍ റായ്പൂര്‍ ആര്‍ച്ച് ബിഷപ്പായി നിയമിതനായപ്പോള്‍ മുതല്‍ ബെട്ടിയ രൂപതാധ്യക്ഷസ്ഥാനം ഒഴിവായിരുന്നു. 10,500 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട് രൂപതയ്ക്ക്.
Comments