ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്റെ നേത്യുത്വത്തില്‍, ഡാളസ്സ് ക്രിസ്തു രാജാ ക്നാനായ ദൈവാലയത്തില്‍ വച്ച് ജൂലൈ 14 മുതല്‍ 16 വരെ ത്രിദിന പ്രീ മാര്യേജ് കോഴ്സ് നടത്തപ്പെട്ടു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി 15 യുവജനങ്ങള്‍ പങ്കെടുത്ത ഈ കോഴ്സില്‍ വിവാഹിതരാകുവാന്‍ പോകുന്ന യുവതി യുവാക്കള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ചകളും സെമിനാറുകളും നടത്തപ്പെട്ടു. ക്നാനായ റീജിയണിലെ ഫാമിലി കമ്മീഷനാണ് ഈ കോഴ്സിന് നേത്യുത്വം നല്‍കിയത്.
ക്നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍, റെവ. ഫാ. ജോസ് ചിറപ്പുറത്ത്, ജോണി തെക്കേപ്പറമ്പില്‍, ജയ കുളങ്ങര, ബെന്നി കാഞ്ഞിരപ്പാറ, റെജിമോന് തൊട്ടിയില്‍, ഡോക്ടര്‍ ജിജാ തോമസ്, റ്റോണി പുല്ലാപ്പള്ളി എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ചകള്‍ക്കും, സെമിനാറുകള്‍ക്കും നേത്യുത്വം നല്കി.
അമേരിക്കയിലൊ, നാട്ടിലൊ വിവാഹിതരാകുവാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ കത്തോലിക്കാ യുവജനങ്ങളും ഈ കോഴ്സുകളില്‍ പങ്കെടുക്കുടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കണമെന്ന് റീജിയണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ അറിയിക്കുന്നു. ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിലുള്ള അടുത്ത പ്രീമാര്യേജ് കോഴ്സ് ഒക്ടോബര്‍ 20 മുതല്‍ 22 വരെ ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഈ പ്രീ മാര്യേജ് കോഴ്സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 630 205 5078 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Comments