Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബുധനാഴ്ച കേരളത്തില്‍ പിഡിപി ഹര്‍ത്താല്‍

Picture

കൊച്ചി: ബുധനാഴ്ച പിഡിപി ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കേരളത്തിലെ ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കര്‍ണാടക ഹൈക്കോടതി വിധിയുടെ പേരില്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്നതിനോട് യോജിപ്പില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് യാത്ര ചെയ്യണമെന്നാവശ്യപ്പെട്ടു അബ്ദുല്‍ നാസര്‍ മഅദ്‌നി സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കര്‍ണാടക എന്‍ഐഎ കോടതി വിധിയില്‍ പ്രതിഷേധിച്ചാണ് ബുധനാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ പിഡിപി ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നു പിഡിപി സീനിയര്‍ വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code