Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നിര്‍ദ്ധനരും അവശരുമായ 100 രോഗികള്‍ക്ക് സഹായവുമായി എന്റെ ഗ്രാമം ഉദ്ഘാടനം ചെയ്തു

Picture


കേരളത്തിലെ നിര്‍ദ്ധനരും അവശതയനുഭവിക്കുന്നവരും ചികിത്സാ സഹായം കിട്ടാത്തവര്‍ക്കും ആയി എന്റെ ഗ്രാമം എന്ന സംഘടന ബഹു.മുന്‍ മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ ചാണ്ടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.സംഘടനയുടെ ചെയര്‍മാന്‍ സജി മുണ്ടയ്ക്കല്‍ ആണ് തന്റെ മകള്‍ നേഹയുടെ ആദ്യകുര്‍ബാന സ്വീകരണത്തിന്റെ ചിലവുകള്‍ കുറച്ച് ആ പണം കൊണ്ട് സ്വീകരണത്തിന്റെ 100 രോഗികള്‍ക്ക് 1000 രൂപ വീതം കൊടുക്കുന്നത്.കോട്ടയം പുന്നത്തറ സെന്റ്.തോമസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന വിപുലമായ ചടങ്ങില്‍ പ്രശസ്ത സിനിമാതാരം സ്ഫടികം ജോര്‍ജ് രോഗികള്‍ക്ക് സഹായം വിതരണം നിര്‍വഹിച്ചു.

ചടങ്ങില്‍ വിവിധ മതരാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു.ആശംസകള്‍ നല്‍കി ജോയി കൊറ്റം(കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്),ജെയിംസ് പ്ലാക്കിത്തൊട്ടി(ചെയര്‍മാന്‍,ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി),ലിസമ്മ ബേബി(ജില്ലാ പഞ്ചായത്ത് മെമ്പര്‍),സോമശേഖരന്‍ നായര്‍(പുന്നത്തുറ കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്),കെ.എന്‍ മോഹനന്‍(ബി.എം.എസ് സംസ്ഥാന സെക്രട്ടറി),രാജേഷ് ബാബു(തൊടുപുഴ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്),ബിനോയി ഹൈനസ്(ഓഐസിസി കണ്‍വീനര്‍ ഓസ്‌ട്രേലിയ),സാവിയോ മാത്യു(ലയണ്‍സ് ക്ലബ് പ്രസിഡന്റ് കോട്ടയം),നാന്‍സി പെരുന്തോട്ടം(അയര്‍ക്കുന്നം പഞ്ചായത്ത് മെമ്പര്‍),രന്‍ജിത്ത്(വൈഎംഎ പ്രസിഡന്റ് പുന്നത്തുറ),കൂടാതെ ജിജിമോന്‍,ജോസഫ്,ബീന്‍സ്,ജോഷി,ജോയി,ഗോപിനാഥന്‍ നായര്‍ എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി.ജോമോന്‍ പാലേറ്റില്‍,റൂബി ജെയിംസ് പീച്ചത്തില്‍ എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു.ഐര്‍ലന്റ്,ഓസ്‌ട്രേലിയ,യുഎസ്എ,യുകെ,ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ആയി നിരവധി സുഹൃത്തുക്കളും പരിപാടിയില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ വിവിധ രാജ്യങ്ങളിലുള്ള തന്റെ സുഹൃത്തുക്കളെ കൂട്ടി ജാതിമതഭേദമെന്യേ കഷ്ടത അനുഭവിക്കുന്ന എല്ലാ രോഗികള്‍ക്കും നേരിട്ട് സഹായം എത്തിച്ചു കൊടുക്കാനുള്ള ഒരു വന്‍ പദ്ധതിയാണ് എന്റെ ഗ്രാമം വഴി ഉദ്ദേശിക്കുന്നതെന്ന് ചെയര്‍മാന്‍ സജി മുണ്ടയ്ക്കല്‍ പറഞ്ഞു.നിരവധി പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഇപ്പോള്‍ തന്നെ ആശംസകള്‍ അറിയിച്ചു.7 വര്‍ഷമായി വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഉണര്‍വ് ആണ് എന്റെ ഗ്രാമം എന്ന പേരില്‍ രോഗിസഹായത്തിന് തുടക്കം കുറിച്ചത്



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code