കൊളോണ്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ 28-മത് പ്രവാസി സംഗമം ജൂലൈ 26 മുതല്‍ 30 വരെ ജര്‍മ്മനിയിലെ കൊളോണില്‍ വച്ചു നടക്കുന്നു. 26-നു ബുധനാഴ്ച ഗ്ലോബല്‍ ചെയര്മാന് പോള്‍ ഗോപുരത്തില്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന പ്രവാസി സംഗമത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രഗത്ഭരായ പ്രൊഫ. രാജപ്പന് നായര്‍ (യു.എസ്.എ), ഡോ. ജോസഫ് തെരുവത്ത് (ജര്‍മ്മനി), ഡോ. കമലമ്മ (ഹോളണ്ട്), സോജന് ജോസഫ് (യു.കെ), സിറിയക് ചെറുകാട് (ഓസ്ട്രിയ), അഡ്വ. സേവ്യര്‍ ജൂലപ്പന് (സ്വിറ്റ്സര്‍ലന്റ്), പോള്‍ തച്ചില്‍ (ഇന്ത്യ) എന്നിവര്‍ നേതൃത്വം നല്‍കും.
വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന കലാസയാഹ്നം പ്രവാസി സംഗമത്തിന് കൊഴുപ്പുകൂട്ടുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും നല്ല പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് പി. രാജീവിന് നല്‍കും.
പ്രവാസി സംഗമത്തിന്റെ പുരോഗമനത്തിനായി ജമ്മ ഗോപുരത്തിങ്കല്‍, സണ്ണി വേലൂക്കാരന്‍, ലില്ലി ചക്കിയത്ത്, വര്‍ഗീസ് ചന്ദ്രത്തില് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം പൂര്‍ത്തിയായിക്കഴിഞ്ഞു.
Comments