പി. രാജീവിന് പ്രവാസി പുരസ്കാരം
ജര്‍മ്മനി ആസ്ഥാനമായുള്ള ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ (ജി.എം.എഫ്) ഈവര്‍ഷത്തെ പ്രവാസി പുരസ്കാരത്തിന് പി. രാജീവ് അര്‍ഹനായി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും നല്ല പാര്ലമെന്റേറിയന് എന്ന ബഹുമതിയാണ് അദ്ദേഹത്തിന് സമ്മാനിക്കുക.
ജൂലൈ 26 മുതല്‍ 30 വരെ ജര്‍മ്മനിയിലെ കൊളോണില്‍ വച്ചു നടക്കുന്ന 28-മത് പ്രവാസി സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ നെതര്‍ലാന്‍ഡ് അംബാസിഡര്‍ വേണു രാജാമണി അവാര്‍ഡ് സമ്മാനിക്കുമെന്ന് ജി.എം,എഫ് ഗ്ലോബല്‍ ചെയര്മാന് പോള്‍ ഗോപുരത്തിങ്കല്‍ അറിയിച്ചു.
Comments