Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റബര്‍ വിലത്തകര്‍ച്ച: കേന്ദ്ര വാണിജ്യമന്ത്രിയുടെ നിലപാട് കര്‍ഷകദ്രോഹം: ഇന്‍ഫാം

Picture

കൊച്ചി: പ്രകൃതിദത്ത റബറിന്റെ ആഭ്യന്തരവിപണിയിലെ വിലത്തകര്‍ച്ച നേരിടുവാന്‍ കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്നുള്ള കേന്ദ്ര വാണിജ്യ മന്ത്രിയുടെ പാര്‍ലമെന്റിലെ പ്രഖ്യാപനം കര്‍ഷകദ്രോഹവും ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

രാജ്യാന്തരവിപണിയും സിന്തറ്റിക് റബറിന്റെയും ക്രൂഡോയിലിന്റെയും വിലകളിലെ ചാഞ്ചാട്ടവും കാലാവസ്ഥാ വ്യതിയാനങ്ങളും ആഭ്യന്തര റബര്‍ വിപണിയെ സ്വാധീനിച്ചിരിക്കുന്നുവെന്ന് സൂചിപ്പിച്ച വാണിജ്യ മന്ത്രി എങ്ങനെ കര്‍ഷകനെ ഇന്നത്തെ പ്രതിസന്ധിയില്‍ രക്ഷപെടുത്താനാവുമെന്ന കാര്യത്തില്‍ നിശബ്ദനിലപാടാണ് സ്വീകരിച്ചത്. റബര്‍ സംഭരണത്തിനോ അടിസ്ഥാനവില നിശ്ചയിക്കുന്നതിനോ കേന്ദ്ര വാണിജ്യമന്ത്രാലയം യാതൊരു പദ്ധതികളും ചിന്തിച്ചിട്ടില്ലെന്നുള്ളത് ദുഃഖകരമാണ്.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി റബര്‍ കര്‍ഷകര്‍ നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോയെന്ന എംപിമാര്‍ ജൂലൈ 17 ന് പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് ഇല്ലായെന്ന് മറുപടി നല്‍കിയിരിക്കുമ്പോള്‍ റബര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ ബോധ്യപ്പെടുത്തുവാന്‍ റബര്‍ ബോര്‍ഡ് പരാജയപ്പെട്ടുവെന്ന് വ്യക്തമാകുന്നു. റബര്‍ നയമില്ലെന്ന് വീണ്ടും ലോകസഭയില്‍ ആവര്‍ത്തിച്ചിരിക്കുമ്പോള്‍ രാജ്യത്തുടനീളം സഞ്ചരിച്ച് പഠനം നടത്തി പാര്‍ലമെന്റ് സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നുവെന്ന് ഉറപ്പായി. റബര്‍ നിയമം പിന്‍വലിച്ചും റബര്‍നയം വേണ്ടെന്നുവച്ചും ആഗോളവിപണിക്ക് വാതില്‍ തുറന്നുകൊടുത്തും നികുതിരഹിത ഇറക്കുമതിക്ക് അവസരമൊരുക്കിയുമുള്ള കേന്ദ്രസര്‍ക്കാരിന്റെ റബര്‍കര്‍ഷക വിരുദ്ധനിലപാടുകള്‍ വരുംനാളുകളില്‍ റബര്‍ മേഖലയെ കൂടുതല്‍ ക്ഷീണിപ്പിക്കുമെന്ന് വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code