എം വിന്‍സെന്റ് എംഎല്‍എയെ കെപിസിസി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. ഉന്നതമായ ജനാധിപത്യ മര്യാദ പാലിച്ചാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നത്. കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ആ സമയത്ത് രാജിയെക്കുറിച്ച് ആലോചിക്കുമെന്നും കെ പി സി സി പ്രസിഡണ്ട് എം എം ഹസന് അറിയിച്ചു.
വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോവളം എം.എല്‍.എ എം.വിന്
സെന്റിനെ പോലീസ് ചോദ്യം ചെയ്തു വരുന്നു.എം വിന്‍സെന്റ് പരാതിക്കാരിയായ വീട്ടമ്മയെ കഴിഞ്ഞ അഞ്ചു മാസത്തിനിടെ 900 തവണ വിളിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കേസില്‍ വിന്‍സെന്റിനെതിരെ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും ശക്തമാണെന്ന് പൊലീസ് പറഞ്ഞു.
കേവലം പരിചയം മാത്രമുളള വീട്ടമ്മയെ ഇത്രയധികം പ്രാവശ്യം വിന്‍സെന്റ് ഫോണില്‍ വിളിക്കേണ്ട കാര്യമില്ലെന്നും ഇത് വിന്‍സെന്റിനെതിരായ ശക്തമായ തെളിവാണെന്നും ഉദ്യോഗസ്ഥര്‍
ചൂണ്ടിക്കാട്ടുന്നു. വിന്‍സെന്റിന്റെ ഫോണിലേക്ക് വീട്ടമ്മ തിരിച്ചുവിളിച്ചിട്ടുള്ളത് വളരെ കുറച്ചു തവണ മാത്രമാണ്. വീട്ടമ്മയുടെ മൊഴി ശരിവയ്ക്കുന്നതാണ് ഇത്.
തെളിവുകള്‍ ശരിയെന്നു തെളിയുന്ന പക്ഷം എം. എല്‍.എയ്ക്കു മാതൃകാപരമായ ശിക്ഷ ഉറപ്പാണ്.പരാതിക്കാരി മാനസിക രോഗിയാണെന്നുള്ള വാര്‍ത്തയെ എതിര്‍വാദം നടത്തുവാന്ഉപകരിക്കുന്ന ആയുധമാണ് പോലീസിനു കിട്ടിയ ഫോണ്‍ വിളിയുടെ രഹസ്യം. കൂടുതല്‍ അനേഷണത്തിലാണ് പോലീസ്. ഇതോടു കൂടി പല ജനപ്രധിനിധികളും പോലീസില്‍ കുടുങ്ങുവാനാണ് സാധ്യത.
Comments