ഉഴവൂര്‍ വിജയന് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം നര്‍മ്മ പ്രഭാഷണങ്ങളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ പൊതുപ്രവര്‍ത്തകനായിരുന്നെന്ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് അലുംമ്നി അസോസിയേഷന് പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് അനുസ്മരിച്ചു. ഉഴവൂര്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ അത്മാസിന്റെ ആദ്യ പ്രസിഡന്റായിരുന്നു ഉഴവൂര്‍ വിജയന്. നീണ്ട 11 വര്‍ഷക്കാലം അദ്ദേഹം ആ സ്ഥാനം അലങ്കരിക്കുക ഉണ്ടായി. മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ.കെ.ആര്. നാരായണന്റ കുടുംബവുമായി മികച്ച വ്യക്തി ബന്ധം പുലര്‍ത്തിയിരുന്ന ഉഴവൂര്‍ വിജയന് കോളേജില്‍ കെ.ആര്. നാരായണന് പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിച്ചു. ഉഴവൂര്‍ കോളേജിന്റെ വികസനോന്മുഖ കാഴ്ച്ചപ്പാടുകളില്‍ മാനേജ്മെന്റ് വിശ്വാസപൂര്‍വ്വം വലിയ ഉത്തരവാദിത്വങ്ങള്‍ ഉഴവൂര്‍ വിജയനെ ഏല്‍പ്പിച്ചിരുന്നു എന്നത് വിജയനില്‍ മറ്റുള്ളവര്‍ക്കുള്ള വിശ്വാസത്തിന്റെ തെളിവാണെന്നും ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് തന്റെ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. ഉഴവൂര്‍ വിജയന്റെ ദേഹവിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നതായും ഫ്രാന്‍സീസ് കിഴക്കേക്കറ്റ് പറഞ്ഞു . താന്‍ നാട്ടില്‍ എത്തിയ വിവരം അറിഞ്ഞാല്‍ വീട്ടിലെത്തി സൗഹൃദം പുതുക്കിയിരുന്ന വിജയന്റെ ദേഹവിയോഗം തന്റെ സുഹൃത്ത് വലയത്തിലെ തീരാ നഷ്ടമാണ്. ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്ന ഉഴവൂര്‍ കോളേജിലെ മുഴുവന്‍ പുര്‍വ്വ വിദ്യാര്‍ത്ഥികളുടേയും പേരില്‍ ഉഴവൂര്‍ വിജയന്റെ വേര്‍പാടില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു.
Comments