Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഉഴവൂര്‍ വിജയന്റെ ദേഹവിയോഗം നികത്താനാവാത്ത നഷ്ടം: ഫ്രാന്‍സിസ് കിഴക്കേകുറ്റ്.

Picture

ഉഴവൂര്‍ വിജയന്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം നര്‍മ്മ പ്രഭാഷണങ്ങളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ പൊതുപ്രവര്‍ത്തകനായിരുന്നെന്ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് അലുംമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് അനുസ്മരിച്ചു. ഉഴവൂര്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ അത്മാസിന്റെ ആദ്യ പ്രസിഡന്റായിരുന്നു ഉഴവൂര്‍ വിജയന്‍. നീണ്ട 11 വര്‍ഷക്കാലം അദ്ദേഹം ആ സ്ഥാനം അലങ്കരിക്കുക ഉണ്ടായി. മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ.കെ.ആര്‍. നാരായണന്റ കുടുംബവുമായി മികച്ച വ്യക്തി ബന്ധം പുലര്‍ത്തിയിരുന്ന ഉഴവൂര്‍ വിജയന്‍ കോളേജില്‍ കെ.ആര്‍. നാരായണന്‍ പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിച്ചു. ഉഴവൂര്‍ കോളേജിന്റെ വികസനോന്മുഖ കാഴ്ച്ചപ്പാടുകളില്‍ മാനേജ്‌മെന്റ് വിശ്വാസപൂര്‍വ്വം വലിയ ഉത്തരവാദിത്വങ്ങള്‍ ഉഴവൂര്‍ വിജയനെ ഏല്‍പ്പിച്ചിരുന്നു എന്നത് വിജയനില്‍ മറ്റുള്ളവര്‍ക്കുള്ള വിശ്വാസത്തിന്റെ തെളിവാണെന്നും ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് തന്റെ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. ഉഴവൂര്‍ വിജയന്റെ ദേഹവിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നതായും ഫ്രാന്‍സീസ് കിഴക്കേക്കറ്റ് പറഞ്ഞു . താന്‍ നാട്ടില്‍ എത്തിയ വിവരം അറിഞ്ഞാല്‍ വീട്ടിലെത്തി സൗഹൃദം പുതുക്കിയിരുന്ന വിജയന്റെ ദേഹവിയോഗം തന്റെ സുഹൃത്ത് വലയത്തിലെ തീരാ നഷ്ടമാണ്. ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്ന ഉഴവൂര്‍ കോളേജിലെ മുഴുവന്‍ പുര്‍വ്വ വിദ്യാര്‍ത്ഥികളുടേയും പേരില്‍ ഉഴവൂര്‍ വിജയന്റെ വേര്‍പാടില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു.

Picture2

Picture3



Comments


Mr. Uzhavoor Vijajan
by alexander mathews, califoria on 2017-07-23 22:32:32 pm
It was really a shocking news the sudden death of Mr. Uzhavoor vijayan. Kerala will never ever have a great personality like Mr. Vijayan. Most of his speeches he attacked Mr. Ommen Chandy and Mr. K. M Mani, but he exposed them in a very hilarious way. His death is a great loss to kerala. Eventhough he was with LDF, he was well respected by UDF and BJP. He was one of the main attraction of Media team for their daily satire programme on all the leading Malayalam channels. He had such a humor to say the truth at the same time loving the person he attacked. Really we miss him as a great loving person. I have never loved a political person like him. You can watch still hundreds of his speeches in U tube. We are living in a world where hate is vomiting every day through media and love is dying.


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code