Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന 2018 കണ്‍വന്‍ഷന്‍ കിക്കോഫിന് തുടക്കം; ആഗസ്റ്റ് 6-ന് ഫിലാഡല്‍ഫിയായില്‍   - (ജോര്‍ജ്ജ് ഓലിക്കല്‍)

Picture

ഫിലാഡല്‍ഫിയ: ഫൊക്കാനയുടെ 2018 ലെ കണ്‍വന്‍ഷന് വേദിയാകുന്ന നഗരത്തില്‍ കണ്‍വന്‍ഷന്‍ കിക്കോഫിന് തുടക്കംകുറിക്കുന്നു. ഓഗസ്റ്റ് 6-ന് വൈകുന്നേരം 5-മണിക്ക് ഫൊക്കാന കണ്‍വന്‍ഷന്റെ ഹോസ്റ്റ് അസ്സോസിയേഷനായ പമ്പ ഇന്ത്യന്‍ കമ്യൂണിറ്റിസെന്ററിലാണ് കിക്കോഫ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് പമ്പ പ്രസിഡന്റ്അലക്‌സ് തോമസ് പറഞ്ഞു.

ഫിലാഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ഫൊക്കാനയുടെ അംഗസംഘടനകളായ മേളയും, ഫില്‍മയും ഹോസ്റ്റ്അസ്സോസിയേഷനായ പമ്പ മലയാളി അസ്സോസിയേഷനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ പറഞ്ഞു.

ഫൊക്കാനയുടെ എക്കാലത്തെയും ശക്തിസ്‌ത്രോതസ്സുകളിലൊന്നായ നഗരവും അസ്സോസിയേഷനുമാണ് ഫിലാഡല്‍ഫിയായും പമ്പയുമെന്നും പമ്പയുടെ സ്ഥാപക നേതാക്കളിലെരാളായ തമ്പി ചാക്കോ നേതൃത്വം കൊടുക്കുന്ന ഫൊക്കാനí് പമ്പയുടെയും മറ്റ് അംഗസംഘടനകളുടെയും കലവറയില്ലാത്ത സഹകരണം ഉറപ്പാക്കുമെന്നും ഫൊക്കാന കണ്‍വന്‍ഷന്‍ നാഷണല്‍ കോഡിനേറ്റര്‍ സുധ കര്‍ത്ത ഒരു ്രപസ്താവനയില്‍ പറഞ്ഞു.

ഫിലാഡല്‍ഫിയായില്‍ നടക്കുന്ന പ്രഥമ കിക്കോഫ് വന്‍ വിജയമാക്കുമെന്നും
ഫിലാഡല്‍ഫിയായിലെ പൗരമുഖ്യരെയും അഭ്യുദയകാംഷികളെയും കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും രജിസ്റ്റ്‌റേഷന്‍ ചെയര്‍മാന്‍ മോഡിജേക്കബ് പ്രസ്താപിച്ചു.

ഓഗസ്റ്റ് 6-ന് നടക്കുന്ന ഹോസ്റ്റ് അസ്സോസിയേഷന്‍ യോഗത്തിലും കണ്‍വന്‍ഷന്‍ കിക്കോഫിലും ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയോടെപ്പം ജനറല്‍ സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്പ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, ഫൗണ്‌ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളി, എക്‌സിക്യൂട്ടീവ്‌വൈസ് പ്രസിഡന്റ്, ലീല മാരേട്ട്, പി.ആര്‍.ഒ. ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുക്കുന്നു.

2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലാഡല്‍ഫിയ സബര്‍ബിലുള്ള വാലിഫോര്‍ജ്ജ് റിസ്സോര്‍ട്ട് ആന്റ് കണ്‍വന്‍ഷന്‍ സെന്ററിലാണ് ഫൊക്കാന കണ്‍വന്‍ഷന്‍ നടക്കുക.

കണ്‍വന്‍ഷന്‍ കിക്കോഫ് വിവരങ്ങള്‍ക്ക്: അലക്‌സ് തോമസ് (പമ്പ പ്രസിഡന്റ)്,: 215 850 5268,സുധ കര്‍ത്ത: 267 575 7333, മോഡി ജേക്കബ്, 215 667 0802, ജോര്‍ജ്ജ് ഓലിക്കല്‍ 215 873 4365, ജോണ്‍ പണിക്കര്‍ 215 605 5109 സുമോദ് നെല്ലിക്കാല 267 322 8527,ഫീലിപ്പോസ് ചെറിയാന്‍ 215 605 7310

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code