Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫ്‌ളോറല്‍ പാര്‍ക്ക് ടൈസണ്‍ സെന്ററില്‍ മ്യൂസിക് ഫെസ്റ്റ് ഞായറാഴ്ച   - മാത്യുക്കുട്ടി ഈശോ

Picture

ന്യൂയോര്‍ക്ക്: സോളിഡ് ആക്ഷന്‍ സ്റ്റുഡിയോയുടെ നേതൃത്വത്തില്‍ ഫ്രണ്‍ഡ്‌സ് ഓഫ് കമ്യൂണിറ്റി യു. എസ്. എ, അമേരിക്കന്‍ ബിസിനസ്സ് റെഫെറല്‍ നെറ്റ്‌വര്‍ക്ക്, ഏഷ്യാനെറ്റ്, പവര്‍ വിഷന്‍ ടി. വി, പ്രവാസി ടി. വി, ജയ്ഹിന്ദ് ടി. വി, ജെസ് പഞ്ചാബ് ടി. വി എന്നിവരുടെ സഹകരണത്തോടെ മെഗാ മ}സിക് ഫെസ്റ്റ് ഞായറാഴ്ച നടത്തപ്പെടുന്നു. ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്ക് 26 നോര്‍ത്ത് ടൈസണ്‍ അവന്യൂവിലുള്ള ടൈസണ്‍ സെന്ററില്‍ വച്ച് 23 ഞായറാഴ്ച വൈകിട്ട് 5-ന് ഇന്ത്യന്‍ കുടിയേറ്റ സമൂഹത്തിലെ വിവിധ അനുഗ്രഹീത കലാകാരന്മാരെ അണിനിരത്തി മ്യൂസിക്-ഡാന്‍സ് ഫെസ്റ്റിന് തിരശീല ഉയരുന്നു. ഇന്ത്യയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും സിനിമാ-സീരിയല്‍ കലാകാരന്മാരെ ഇറക്കുമതി ചെയ്ത് സ്റ്റേജ്‌ഷോകള്‍ നടത്തുന്ന ഈ കാലഘട്ടത്തില്‍ അമേരിക്കയില്‍ സ്ഥിരതാമസക്കാരായ കുടിയേറ്റ സമൂഹത്തിലെ പ്രഗത്ഭരായ ധാരാളം കലാകാരന്മാരെയും വളര്‍ന്നു വരുന്ന തലമുറയിലെ കലാവാസനയുള്ള അനുഗ്രഹീത യുവാക്കളെയും പങ്കെടുപ്പിച്ച് നടത്തപ്പെടുന്ന മ്യൂസിക്-ഡാന്‍സ് ഫെസ്റ്റ് വേറിട്ടൊരു അനുഭവം നല്‍കുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.

നമുക്ക് ചുറ്റുമുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭാവിയില്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഈ ഗാനസന്ധ്യ നടത്തപ്പെടുന്നത്. മറ്റ് പരിപാടികളില്‍ നിന്നും വ്യത്യസ്തമായി ബ്യൂട്ടി പേജന്റ് ഗാല, റിഥം ഡാന്‍സ് എന്നിവ ഈ പരിപാടിയുടെ പ്രത്യേകതയാണ്. ഹമസാസ്യ സ്കൂള്‍ ഓഫ് ഡാന്‍സ്, ജോതിക ഡാന്‍സ് ഗ്രൂപ്പ്, ഭാരത തരംഗം ഡാന്‍സ് ഗ്രൂപ്പ് എന്നിവരുടെ ഡാന്‍സ് പരിപാടികള്‍ക്കൊപ്പം പല ഭാഷകളിലുള്ള ഗാനങ്ങളും അവതരിപ്പിക്കു ന്നതാണ്. പ്രശസ്ത ഗായകരായ നൈനാന്‍ കൊടിയാട്ട്, സാഗ്‌നിക് സെന്‍, സരിക കാന്‍സറാ, വിജു ജേക്കബ്, സോമി മാത|, ജോസ് ബേബി എന്നിവരുടെ ശ്രവണ സുന്ദര ഗാനങ്ങളും മൂന്നു മണിക്കൂറോളം നീളുന്ന പരിപാടിയില്‍ അവതരിക്കപ്പെടുന്നു. ഗീതാ മന്നം, ഭരത് ഗൗരവ്, ഭരത് ഗോര്‍ഡിയ, ഇന്ദു ഗുജ്‌വാനി എന്നീ വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ നടത്തുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഷാജി എണ്ണശേരില്‍- (917)868-6960, ഈപ്പന്‍ ജോര്‍ജ്ജ്- (718)753-4772.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code