പ്രേം നസീര്‍ സുഹൃത്ത് സമിതിയുടെ പുരസ്കാരം എഫ്.എം.ലാസറിന് - ജോസ് പിന്റോ സ്റ്റീഫന്‍
ന്യൂയോര്‍ക്ക്: മലയാള സിനിമയിലെ നിത്യഹരിത നായകനായ പ്രേം നസീറിന്റെ ഓര്‍മ്മ നിലനിര്‍ത്താനും ആ മഹാനടന്റെ നാമത്തില്‍ ഇന്നത്തെ അഭിനേതാക്കളെയും സാമൂഹ്യ പരിഷ്കര്‍ത്താക്കളെയും പ്രോത്സാഹിപ്പിക്കാനും നിലകൊള്ളുന്ന പ്രസ്ഥാനമാണ് പ്രേം നസീര്‍ സുഹൃത്ത് സമിതി.
ഈ പ്രസ്ഥാനത്തിന്റെ 3ാം അവാര്‍ഡ് ദാനാചരണ സമ്മേളനം തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള ശ്രീചിത്തിര തിരുനാള്‍ നഗര സഭയില്‍ അരങ്ങേറി.അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളില്‍ കയറിപ്പറ്റിയ കവിയൂര്‍ പൊന്നമ്മയാണ് ഇത്തവണത്തെ അവാര്‍ഡിനര്‍ഹയായത്.
അതോടൊപ്പം കലാ കായിക സാമൂഹ്യ മേഖലകളില്‍ സേവനങ്ങള്‍ നല്കുന്ന വ്യക്തികള്‍ക്കും പ്രത്യേക പുരസ്ക്കാരങ്ങള്‍ നല്കി.
Comments