Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാല്‍ഗറി വി.ബി.എസ്സ് ഓഗസ്റ്റ് 3,4,5 തീയതികളില്‍

Picture

കാല്‍ഗറി: തികഞ്ഞ ദൈവാശ്രയത്തില്‍ വര്‍ഷങ്ങളായി നടത്തി വരുന്ന "കാല്‍ഗറി വി.ബി.എസ്സ്" ഈ വര്‍ഷവും കാനഡയിലുള്ള കാല്‍ഗറി പട്ടണത്തില്‍ ഓഗസ്റ്റ് 3, 4, 5 തീയതികളില്‍ നടത്തുവാനുള്ള ഒരുക്കങ്ങള്‍ ന്യൂ കവെനന്‍റ്റ് പെന്തെക്കോസ്ത് ദൈവസഭ നടത്തി കൊണ്ടിരിക്കുന്നു.

കാല്‍ഗറി പട്ടണത്തിലെ മലയാളീ സമൂഹം മുന്‍ കാലങ്ങളില്‍ കാണിച്ച ഉത്സാഹത്തിന് നന്ദി പറയുന്നതോടൊപ്പം കുട്ടികളെ ഈ ആത്മീയ വിരുന്നില്‍ പങ്കെടുപ്പിക്കുവാന്‍ മാതാപിതാക്കളുടെ ആവേശം ഞങ്ങള്‍ക്ക് "കാല്‍ഗറി വി.ബി.എസ്സ്" എല്ലാവര്‍ഷവും നടത്തുവാന്‍ വളരെ പ്രചോദനമാകുന്നു. ഈ വര്‍ഷത്തെ ചിന്താവിഷയം "കുട്ടികള്‍ക്കുള്ള അഞ്ച് ഉപഹാരങ്ങള്‍" എന്നുള്ളതാണ്.

കുട്ടികളുടെ ഈ വര്‍ഷത്തെ വേനല്‍ക്കാലം ആത്മീക തികവുള്ളതായി മാറുവാന്‍ മൂന്ന് ദിവസത്തെ ആത്മീയ പാഠങ്ങളും, പാട്ടുകളും, കായീക മത്സരങ്ങളും, വിസ്മയകരമായ പുതിയ കൃത്യങ്ങളും ഇടയാകും എന്ന് പൂര്‍ണ്ണമായി വിശ്വസിക്കുന്നു. ഈ വിരുന്നില്‍ പങ്കെടുക്കുവാന്‍ കാല്‍ഗറി പട്ടണത്തിലെ എല്ലാ മാതാപിതാക്കളെയും ആത്മാര്‍ത്ഥമായി ക്ഷണിക്കുന്നു. പ്രവേശനം സൗജന്യമാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code