Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മറവിയുടെ തീരം (ഗദ്യകവിത: രശ്മി)

Picture

മറവി കൊണ്ടുപോയി
ഒളിപ്പിച്ചു വച്ച
എന്റെ ഇഷ്ടങ്ങളെയെല്ലാം
കണ്ടെത്തിയെന്ന്
കാറ്റ് വന്ന് പറഞ്ഞപ്പോള്‍
ഞാനൊരു കളിവള്ള മൊരുക്കുകയായിരുന്നു.
സ്വപ്നങ്ങള്‍ക്കെതിരെ
തുഴയുന്ന കേവു വള്ളം

അങ്ങകലെ ഒരു തുരുത്തിലെ
ഒറ്റമരത്തിന്റെ ചില്ലകളിലാണവ കൊരുത്തിവച്ചതത്രേ.
ഓര്‍മ്മകള്‍അയവിറക്കാത്ത;
വിരിയാതെ കൊഴിഞ്ഞ് വീഴുന്ന
അവയിലെ പൂക്കള്‍ക്ക്
മാദക ഗന്ധമാവും.
എന്റെ നഷ്ട സുഗന്ധങ്ങള്‍.

ഉണങ്ങി വീഴുന്ന ചില്ലകളില്‍
അഗ്‌നി പടരുന്നത്
കാണാമായിരുന്നു.
ശേഷിപ്പുകളില്ലാതെ
ചാരം മാത്രം.

മറവികള്‍ വട്ടമിട്ട് പറന്ന്
വീണ്ടും വീണ്ടും കൊരുത്തിടുന്നുണ്ട്.
മറ്റാരുടേയോ സ്വപ്നങ്ങളെ .

എന്നില്‍ ഇന്നുകളുടെ തീരം
മാടി വിളിക്കുന്നതറിഞ്ഞ്
ഞാനെന്റെ കളിവള്ളത്തില്‍
തിരിച്ച് പോരുകയായിരുന്നു.

ഇന്നലെകളെ ഉപേക്ഷിച്ച്
ഇന്നിന്റെ നെറുകയിലുമ്മ വച്ച്
സ്വപ്നങ്ങള്‍ക്കെതിരെ തുഴയണം.

-രശ്മി

Picture2



Comments


മറവി .......BEG6
by c.s. sankara Warrier, Thrissur on 2017-07-21 13:40:25 pm
മറവി കൊണ്ടുപോയി ഒളിപ്പിച്ചുവെച്ച എന്റെ ഇഷ്ടങ്ങളെയെല്ലാം കണ്ടെത്തിയെന്ന് കാറ്റ് വന്നുപറഞ്ഞപ്പോള്‍ ഞാനൊരു കളിവള്ളമൊരുക്കുകയായിരുന്നു. സ്വപ്നങ്ങള്‍ക്കെതിരെ തുഴയാനൊരു കേവുവള്ളം അങ്ങകലെ ഒരു തുരുത്തിലെ ഒറ്റമരത്തിന്‍ ചില്ലകളിലാണവ കൊരുത്തിവച്ചതത്രേ. ഓര്‍മ്മകള്‍ അയവിറക്കാത്ത; വിരിയാതെ കൊഴിഞ്ഞുവീഴുന്ന അവയിലെ പൂക്കള്‍ക്ക് മാദകഗന്ധമാവും. എന്‍റെ നഷ്ടസുഗന്ധങ്ങള്‍. ഉണങ്ങിവീഴുന്ന ചില്ലകളില്‍ അഗ്‌നിപടരുന്നത് കാണാമായിരുന്നു. ശേഷിപ്പുകളില്ലാതെ ചാരംമാത്രം. മറവികള്‍ വട്ടമിട്ട് പറന്ന് വീണ്ടും വീണ്ടും കൊരുത്തിടുന്നുണ്ട്. മറ്റാരുടേയോ സ്വപ്നങ്ങളെ . എന്നില്‍ ഇന്നുകളുടെ തീരം മാടി വിളിക്കുന്നതറിഞ്ഞ് ഞാനെന്റെ കളിവള്ളത്തില്‍ തിരിച്ചുപോരുകയായിരുന്നു. ഇന്നലെകളെ ഉപേക്ഷിച്ച് ഇന്നിന്‍റെ നെറുകയിലുമ്മവെച്ച് സ്വപ്നങ്ങള്‍ക്കെതിരെ തുഴയണം. -രശ്മി


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code