Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

താരങ്ങളെത്തി; അരങ്ങൊരുങ്ങി; മലയാളികള്‍ കാത്തിരിക്കുന്ന താരനിശക്ക് ഇനി മണിക്കൂറുകള്‍ മാത്രം!   - ഷോളി കുമ്പിളുവേലി

Picture

ന്യൂയോര്‍ക്ക്: മലയാളികള്‍ ആകാംക്ഷാ പൂര്‍വ്വം കാത്തിരിക്കുന്ന 'രണ്ടാമത് നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവര്‍ഡ് നൈറ്റിനും', താരങ്ങള്‍ പങ്കെടുക്കുന്ന 'മെഗാ ഷോയ്ക്കും' തിരശീല ഉയരുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം! 22ാം തിയ്യതി ശനിയാഴ്ച അഞ്ച് മണിക്ക് ബ്രോങ്ക്‌സിലുള്ള ലീമാന്‍ കോളേജ് ഓഡിറ്റോറിയത്തിലാണ്, കേരളത്തിലെ ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് നൈറ്റുകളെ വെല്ലുന്ന രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ കലാ മാമാങ്കം അരങ്ങേറുന്നത്. ലീമാന്‍ കോളേജിലെ അത്യാധുനിക രീതിയിലുള്ള സ്‌റ്റേജ് ഇതിനായി തയ്യാറാക്കിക്കഴിഞ്ഞു. 2300 പേര്‍ക്ക് ഇരുന്ന് പരിപാടികള്‍ ഇരുന്ന് പരിപാടികള്‍ ആസ്വദിക്കുന്നതിനുള്ള സൗകര്യം ഈ ഓഡിറ്റോറിയത്തിനുണ്ട്. ധാരാളം പാര്‍ക്കിംഗ് സൗകര്യംവും സമീപത്ത് തന്നെയുണ്ട്.

മുന്‍ നിര നടീനടന്മാരുള്‍പ്പെടെ ബഹുഭൂരിപക്ഷം താരങ്ങളും കലാകാരന്മാരും ഇതിനോടകം ന്യൂയോര്‍ക്കില്‍ എത്തിക്കഴിഞ്ഞു. ബാക്കിയുള്ള ഏതാനുംപേര്‍ ഇന്നും നാളെയുമായി എത്തുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

അവാര്‍ഡ് ദാന നൈറ്റിനോടനുബന്ധിച്ച് പ്രഗല്ഭ താരങ്ങള്‍ പങ്കെടുക്കുന്ന 'മെഗാ ഷോ', എല്ലാ പ്രായക്കാരായ കാണികളേയും ആനന്ദിപ്പിക്കുന്ന രീതിയിലാണ് ഒരുമിക്കിയിരിക്കുന്നത്. പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന സ്കിറ്റുകള്‍, നൃത്തങ്ങള്‍, ഉണ്ണിമേനോനും, വാണി ജയറാമും അവതരിപ്പിക്കുന്ന ഗാനമേള, യുവാക്കളുടെ ഹരമായ മനോജ് ജോര്‍ജ്, വില്ലിംസ്, ജോസി എന്നിവരുടെ നേതൃത്വത്തിലുള്ള മ്യൂസിക് ബ്രാന്റ്, രമേഷ് പിഷാരടിയും സംഘവും അവതരിപ്പിക്കുന്ന ഹാസ്യ പരിപാടികള്‍ കൂടാതെ കാണികളെ ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളുമായി ബോളിവുഡില്‍ നിന്നും രാഖി സാവന്തും അണി നിരക്കുന്നു!!

'കോമഡി ഉല്‍സവ്' ഫെയിം മിഥുനും, ചലചിത്ര താരം മിയയുമാണ് പരിപാടികളുടെ അവതാരകര്‍.

രണ്ടാമത് 'നാഫാ' അവാര്‍ഡ് നൈറ്റും, മെഗാ ഷോയും അവിസ്മരണീയമാക്കുന്നതിനുള്ള അവസാന തയ്യാറെടുപ്പിലാണ് സംഘാടകര്‍. ശനിയാഴ്ച നടക്കുന്ന ഈ കലാസന്ധ്യയിലേക്ക് എല്ലാ കലാപ്രേമികളേയും ഭാരവഴികള്‍ സ്വാഗതം ചെയ്യുന്നു ഏതാനം സീറ്റുകള്‍ ഒഴിവുണ്ട്. ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ ഇപ്പോഴും ലഭ്യമാണ്. പരിപാടിയുടെ ദിവസം ലീമാന്‍ കോളേജിലുള്ള കൗണ്ടറിലും ടിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള സൗകര്യമുണ്ട്.

ടിക്കറ്റുകള്‍ക്ക് താഴെ പറയുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
www.nafaawards.com
https;//evetnzter.com/mytickets

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആനി ലിബു 347 640 1295, സജി ഹെഡ്ജ് 516 606 3268, ഉൃ. ഫ്രീമു വര്‍ഗീസ് 832 287 3946, രാജു ജോസഫ്: 516 348 4755

Venu Address: Lehman collage, 250 Bedford park Blvd (W), Bronx,NY-10468.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code