Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ രജിട്രേഷന്‍ കിക്കോഫിന് ജൂലൈ 23ന് ഡിട്രോയിറ്റില്‍ ശുഭാരംഭം   - വിനോദ് കൊണ്ടൂര്‍ ഡേവിഡ്

Picture

ഡിട്രോയിറ്റ്: 67 ഓളം അംഗ സംഘടനകളുമായി ഇന്ന് നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സാംസ്ക്കാരിക സംഘടനകളുടെ സംഘടനയായ ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) ചിക്കാഗോയില്‍ വച്ചു നടത്തപ്പെടുന്ന അന്താരാഷ്ട്ര കണ്‍വന്‍ഷനലേക്കുള്ള രജിസ്‌ട്രേഷന്റെ കിക്കോഫും, 2017 ഒക്ടോബര്‍ 28ന് ഫോമാ ഗ്രേറ്റ് ലേക്ക്‌സ് റീജണല്‍ യുവജനോത്സവത്തിന്റെയും രജിസ്‌ട്രേഷന്‍ കിക്കോഫ് 2017 ജുലൈ 23 ന് (ഞായറാഴ്ച്ച) വൈകിട്ട് 5 മണി മുതല്‍ 7 മണി വരെ നാഷണല്‍ ഗ്രോസറീസ് പാര്‍ട്ടി ഹാള്‍ (33140 ഞ്യമി ഞറ, ടലേൃഹശിഴ ഒലശഴവെേ, ങക 48310) നടത്തപ്പെടുന്നു.

ഫോമായുടെ ദേശീയ പ്രസിഡന്റ് ബെന്നി വച്ചാച്ചിറ ദദ്ര ദീപം കൊളുത്തി കിക്കോഫിന്റെ ഉത്ഘാടന കര്‍മ്മ നിര്‍വഹിക്കും. അവിഭക്ത ഫൊക്കാനയുടെ കാലം മുതല്‍ മലയാളി ദേശീയ സംഘടനയില്‍ ഒരു പ്രമുഖ റീജിയനാണ് ഗ്രേറ്റ് ലേക്ക്‌സ്. ഗ്രേറ്റ് ലേക്ക്‌സ് റീജിയന്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ ഇന്നും തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു റീജിയനാണ്.

റീജിയനിലെ നാലു സംഘടനകള്‍ ഒരുമിച്ച് നിന്നു പ്രവര്‍ത്തിക്കാനുള്ള ഒരു വേദി കൂടിയാണ് ഫോമാ എന്നത് ശ്രദ്ധേയമാണ്. മിഷിഗണ്‍, മിനസോട്ട, വിസ്‌ക്കോണ്‍സിന്‍ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഗ്രേറ്റ് ലേക്ക്‌സ് റീജിയന്‍. ദി കേരളാ ക്ലബ്, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍, മിനസോട്ട മലയാളി അസ്സോസിയേഷന്‍, മിഷിഗണ്‍ മലയാളി അസ്സോസിയേഷന്‍ എന്നീ നാലു സംഘടനകള്‍ ചേര്‍ന്നാണ് ഫോമാ ഗ്രേറ്റ് ലേക്ക്‌സ് റീജിയന്‍ രൂപീകരിച്ചിരിക്കുന്നത്. ഈ നാലു സംഘടനകളില്‍ നിന്നുള്ള കുട്ടികളേയും മുതിര്‍ന്നവരേയും ഒരു കുടക്കീഴില്‍ നിര്‍ത്തി, ഒരു മികച്ച യുവജനോത്സവം നടത്തുവാന്‍, റീജണല്‍ വൈസ് പ്രസിഡന്റ് റോജന്‍ തോമസ്സിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. അവിഭക്ത ഫൊകാനയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും, ഫോമായുടെ ഫൗണ്ടിങ്ങ് മെമ്പര്‍മാരില്‍ ഒരാളുമായ മാത്യൂസ് ചെരുവിലും, റീജിയന്റെ പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍ പിടിച്ചു വരുന്നു. റീജണല്‍ കമ്മറ്റിയില്‍ റോജന്‍ തോമസ് റീജണല്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി ലിബിന്‍ ജോണ്‍, ട്രഷറാര്‍/ യുവജനോത്സവം ചെയര്‍മാന്‍ ആകാശ് എബ്രഹാം, ജോയിന്റ് സെക്രട്ടറി ചാള്‍സ് തോമസ്, ജോയിന്റ് ട്രഷറാര്‍ മനോജ് പ്രഭു എന്നിവര്‍ക്കൊപ്പം, അജിത് അയ്യമ്പിള്ളി, അലന്‍ ജോണ്‍, ഗൗതം ത്യാഗരാജന്‍, ജെയിസ് മാത്യൂസ്, മാത്യൂ ചെരുവില്‍, നോബിള്‍ തോമസ്, രാജേഷ് കുട്ടി, ഷിബു മാത്യൂസ്, ഷിജു വില്‍സണ്‍, തോമസ് കര്‍ത്തനാള്‍ എന്നിവര്‍ കമ്മിറ്റി മെമ്പര്‍മാരായും പ്രവര്‍ത്തിക്കുന്നു. ഫോമായുടെ വുമണ്‍സ് ഫോറം നേതാക്കളായ മെര്‍ലിന്‍ ഫ്രാന്‍സിസ് ( നാഷണല്‍ വുമണ്‍സ് ഫോറം അഡ്വൈസറി ബോര്‍ഡ് മെമ്പര്‍), ഫിലോമിന ആല്‍ബര്‍ട്ട് (വുമണ്‍സ് ഫോറം ഗ്രേറ്റ് ലേക്ക്‌സ് റീജിയന്‍ ചെയര്‍പെഴ്‌സണ്‍), സീനു ജോസഫ് (സെക്രട്ടറി), മേരി ജോസഫ് (ട്രഷറാര്‍) എന്നിവരും റീജിയന്റെ പ്രവര്‍ത്തനങ്ങളില്‍ ഉത്സുകരാണ്.

ഫോമാ നാഷണല്‍ ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍ ഡേവിഡ്, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജെയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.fomaagreatlakes.com
www.fomaa.net



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code