Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഭക്തിയുടെ നിറവില്‍ ലണ്ടന്‍ ക്‌നാനായ ചാപ്ലയന്‍സിക്ക് തുടക്കം; അഭിമാനത്തോടെ ക്‌നാനായ സമുദായം

Picture

ചടങ്ങിന് മുന്നോടിയായി മാര്‍തോമാശ്‌ളീഹായുടെ തിരുനാളും ലണ്ടന്‍ കെന്റ് ചാപ്ലയന്‍സില്‍ ആഘോഷിച്ചു. മാര്‍ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന തിരുനാള്‍ കുര്‍ബാനയില്‍, ഫാ. സജി മലയില്‍പുത്തന്‍പുരയില്‍, ഫാ.മാത്യു കട്ടിയാങ്കല്‍ എന്നിവര്‍ സഹകാര്‍മികരായി.

മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ചാപ്ലയന്‍സിക്ക് പിന്നാലേയാണ് ലണ്ടന്‍ കെന്റ് സെന്റ് ജോസഫ് ചാപ്ലയന്‍സിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ക്‌നാനായ സമുദായം വിശ്വാസത്തില്‍ അധിഷ്ഠിതമായ ജീവിതം നയിക്കണമെന്ന് ചാപ്ലയന്‍സി ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍ പണ്ടാരശേരില്‍ അഭ്യര്‍ഥിച്ചു.
തുടര്‍ന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ മാര്‍ ജോസഫ് സ്രാന്പിക്കല്‍ കണ്‍വന്‍ഷന്‍ ദിനത്തിലെപ്പോലെ ക്‌നാനായക്കാരുടെ കൈയടി നേടുന്ന പ്രസംഗമാണ് നടത്തിയത്. തനിമ സംരക്ഷിച്ചുകൊണ്ട് ക്‌നാനായ സമുദായം മുന്നോട്ടുപോകുന്നതിന് വേണ്ടി എല്ലാ പിന്തുണയും പ്രോല്‍സാഹനവും നല്‍കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. 134 ചാപ്ലയന്‍സികള്‍ ലണ്ടനിലുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ക്‌നാനായ സമുദായത്തിന്റെ വ്യതിരിക്ത ഉള്‍കൊള്ളാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചാപ്ലയന്‍സികള്‍ പിന്നീട് മിഷനുകളായും തുടര്‍ന്ന് ഇടവകകളായും മാറണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ലണ്ടനിലും കെന്റിലും ഓരോ ഇടവകകള്‍ ഉണ്ടാകണം. സ്വന്തം പള്ളികള്‍ ഉള്ള ഇടവകകളായി മാറണംഅദ്ദേഹം പറഞ്ഞു.

ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. യുകെകെസിഎ സെക്രട്ടറി ജോസി നെടുന്തുരുത്തി പുത്തന്‍പുരയില്‍., ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തിക്കോട്ടില്‍്, എല്‍കെ.സി.എ പ്രസിഡന്റ് മധു, മാഞ്ചസ്റ്റര്‍ റീജയന്‍ പ്രതിനിധി മാത്യു കുര്യന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഫാ.മാത്യു കട്ടിയാങ്കല്‍ സ്വാഗതവും കെന്റ് കോഡിനേറ്റര്‍ മാത്യൂ പുളിക്കത്തൊട്ടിയില്‍ നന്ദിയും പറഞ്ഞു.

യുകെകെസിഎ വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം എന്നിവരും വേദിയിലുണ്ടായിരുന്നു. യുകെകെസിഎ മുന്‍ ജോയിന്റ് സെക്രട്ടറി ഫിലിപ്പ് പൂതൃക്കയിലിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ലോഗോയുടെ പ്രകാശനം മാര്‍ സ്രാന്പിക്കല്‍ നിര്‍വഹിച്ചു. മുന്‍ പ്രസിഡന്റ് സിറില്‍ പടപുരക്കല്‍, ലണ്ടന്‍ റീജിയന്‍ സെക്രട്ടറി ഫ്രാന്‍സിസ് സൈമണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.ടോമി പടവെട്ടുംകാല, സന്തോഷ് ബെന്നി, ജിനിഅജു, ഷൈനിഫ്രാന്‍സിസ്,മിനി ജോമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള തായിരുന്നു തിരുനാള്‍ കുര്‍ബാനയുടെ ഗായകസംഘം.

റിപ്പോര്‍ട്ട്: സാജന്‍ പടിക്കമാലില്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code