Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബ്രോംലിയില്‍ സംയുക്ത തിരുന്നാള്‍ ജൂലൈ 15 നു ശനിയാഴ്ച്ച; മാര്‍ ജോസഫ് സ്രാന്പിക്കല്‍ പിതാവ് നേതൃത്വം നല്‍കും

Picture

ലണ്ടന്‍: ബ്രോംലി സിറോ മലബാര്‍ മാസ് സെന്ററില്‍ ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധരായ അല്‍ഫോന്‍സാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ , എവുപ്രാസ്യമ്മ എന്നിവരുടെയും സംയുക്ത തിരുന്നാള്‍ ജൂലൈ 15 ശനിയാഴ്ച ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ബ്രോംലി സെയിന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍് ശനിയാഴ്ച രാവിലെ 11ന് അഭി. ജോസഫ് സ്രാന്പിക്കല്‍ പിതാവിന് ഉജ്ജ്വല സ്വീകരണം അരുളുകയും തുടര്‍ന്നു കൊടിയേറ്റോടുകൂടി തിരുന്നാളിന് ഔദ്യോഗികമായ തുടക്കവുമാകും.

പ്രസുദേന്തി വാഴ്ചയ്ക്കുശേഷം ആഘോഷമായ തിരുന്നാള്‍ സമൂഹ കുര്‍ബ്ബാനയും തുടര്‍ന്ന് ലദീഞ്ഞും, പ്രത്യേകം തയ്യാറാക്കിയ തിരുന്നാള്‍ പന്തലിലേക്ക് പ്രദക്ഷിണവും നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്കു സ്രാന്പിക്കല്‍ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. മാത്യു കറ്റിയാങ്കല്‍ അച്ചനും (ക്‌നാനായ ചാപ്ലിന്‍, ലണ്ടന്‍), സാജു മുല്ലശ്ശേരി അച്ചനും (ടഉആ) സഹകാര്‍മ്മികത്വം വഹിക്കുന്നതാണ്. പ്രദക്ഷിണത്തിനു ശേഷം പള്ളി ഹാളില്‍ സ്‌നേഹവിരുന്നും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
||
തിരുന്നാള്‍ ശുശ്രുഷകള്‍ക്കു ശേഷം ബ്രോംലിയിലെ യുവജനങ്ങള്‍ ഒരുക്കുന്ന വൈവിദ്ധ്യങ്ങളായ കലാപരിപാടികളും അരങ്ങേറും.തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധരുടെ മാദ്ധ്യസ്ഥം വഴി അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാ വിശ്വാസികളെയും ബ്രോംലി സെന്റ് ജോസഫ് ദേവാലയത്തിലേക്ക് ചാപ്ലിന്‍ സാജു പിണക്കാട്ട് അച്ചനും(കപ്പൂച്ചിന്‍) പാരീഷ് കമ്മിറ്റിയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

പള്ളിയോടു ചേര്‍ന്നുള്ള അപ്പര്‍ പാര്‍ക്ക് റോഡിലും,ഹോംഫീല്‍ഡ് റോഡിലും സൗജന്യമായ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റീസ്: സജി07548865522 , ബിന്ദു 07913596897.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണന്‍ച്ചിറ



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code