Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബാല്യകാലം (കവിത: ചേറുശ്ശേരി അനിയന്‍ വാര്യര്‍)

Picture

നിങ്ങള്‍ക്കെന്നപോലെ ഞങ്ങള്‍ക്കും
ഉണ്ടായിരുന്നൊരു ബാല്യകാലം
ഒന്നുമില്ലെങ്കിലും തൃപ്തിയുണ്ട്
തൃപ്തിക്കു കാരണം ഒന്നുമില്ല
ക്ഷാമമില്ലാത്തതായൊന്നുമാത്രം :
ക്ഷാമത്തിനില്ലൊരു ക്ഷാമമൊട്ടും

'തേക്കും തിരിയും' * അതെന്നുമുണ്ട് .
ഞായര്‍ ശനികളില്‍ പൂര്‍ണ്ണയത്‌നം
സ്കൂളടച്ചാല്‍ പണി പൂര്‍ണ്ണമെന്നും ...
സിനിമക്കുപോകലോ ... ദുര്‍ലഭവവും.
* lifting water from well & giving to plants

മൂത്തവരായുണ്ടൊരു പറ്റമാള്‍ക്കാര്‍
കുട്ടികള്‍ എന്തുചെയ്താലും കുറ്റം
ഒന്നും ചെയ്തില്ലെങ്കില്‍ അതും കുറ്റം
ചൂരലിന്‍ ലാളനം എന്നും, എപ്പോഴും

സ്കൂളിലും സ്ഥിതി വിഭിന്നമല്ല
പക്ഷെ കരയില്ല , അഭിമാനം മൂലം .
വീട്ടിലാണെങ്കില്‍ കരഞ്ഞേ തീരൂ ;
കരഞ്ഞില്ലയെങ്കിലഹങ്കാരമാകും !

ശിക്ഷിച്ചാലേ നന്നാവൂ കുട്ടികള്‍:
അതാണന്ന് 'അടി' സ്ഥാനവാക്യം !
വീട്ടിലെ ശല്യം കുറയ്ക്കുവാനായ്
കൂണുപോല്‍ ചുറ്റിലും സ്കൂളുകളും .

ഒന്നുമില്ലാത്തൊരാ ബാല്യകാലം
ഇന്നും മനസ്സില്‍ സുവര്‍ണ്ണകാലം !
ധ വലുതായാല്‍ ഞങ്ങളും കുട്ടികളെ
ഇതുപോലെ തല്ലിവളര്‍ത്തിടൂലോ പ

മറ്റൊരു ദേശത്ത് താമസിച്ച്
ഒന്നുമേ ചെയ്യാതെ തിന്നുതിന്ന്
കുത്തിക്കുറിച്ചൊരീ വാക്കുകളെ
( കുത്തിക്കുറിച്ച പദാവലിയെ )
കവിതയെന്നോതുമോ, കപിതയെന്നോ

C. S. Sankara Warrier, Cherussery 680306



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code